താലൂക്ക് സഭ പ്രഹസനമെന്ന്
മണ്ണാര്‍ക്കാട്: താലൂക്ക് സഭയില്‍ വിവിധ വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുക്കാത്തതിനെ അഡ്വ. എന്‍. ശംസുദ്ധീന്‍ എം.എല്‍.എ വിമര്‍ശിച്ചു. വര്‍ഷങ്ങളായി മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പറയുന്ന സഭ പ്രഹസനമാണെന്ന വിഷയം എം.എല്‍.എക്കും ബോധ്യമായതിനെ തുടര്‍ന്നാണ് വിമര്‍ശനം.
സഭയിലെത്താത്ത വകുപ്പുകളിലെ ഒഫീസര്‍മാര്‍ക്കും ഒപ്പം നടപടിയാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും അപേക്ഷ നല്‍കാനും താലൂക്ക് സഭ തീരുമാനിച്ചു. താലൂക്കിലെ പുഴ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഭൂമി തിരിച്ചുപിടിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ചിരുന്നു എന്നാല്‍ യോഗത്തില്‍ പ്രസിഡന്റുമാര്‍ സംബന്ധിച്ചിരുന്നില്ല. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെ പ്രസിഡന്റുമാരുടെ യോഗം വിളിക്കാന്‍ തീരുമാനമായി. മണ്ണാര്‍ക്കാട് ബൈപ്പാസിലെ മണ്ണാര്‍ക്കാട് തങ്കര സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പ്ലാന്റി ലേക്കുള്ള വഴി സ്വകാര്യ വ്യക്തി കെട്ടിയടച്ച സാഹചര്യത്തില്‍ മതില്‍ നഗരസഭയും റവന്യൂ വകുപ്പും ചേര്‍ന്ന് പൊളിച്ചു നീക്കും. വഴി തര്‍ക്കവുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യമെങ്കില്‍ ശേഷം പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പദ്ധതിയുടെ പൈപ്പ് ബൈപ്പാസ്, നടമാളിക വഴി താലൂക്ക് ആശുപത്രിക്ക് സമീപമുള്ള വാട്ടര്‍ അതോറിറ്റിയുടെ ടാങ്കിലേക്ക് ബന്ധിപ്പിക്കും. ഇതുമൂലം നടമാളിക റോഡിലുണ്ടായേക്കാവുന്ന തടസ്സങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും. ചിന്നത്തടാകം റോഡിലെ കുഴിയടക്കല്‍ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള ഭാഗവും അടിയന്തിരമായി കുഴിയടക്കല്‍ പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാഞ്ഞിരപ്പുഴ വലത് കനാലിലെ കാട് വെട്ടി വൃത്തിയാക്കി തെങ്കര ഭാഗത്തേക്ക് വെള്ളമെത്തിക്കാനും സഭയില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."