ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ വാദം തുടരുന്നു
ന്യൂഡല്‍ഹി: ഐ.എന്‍ എക്സ് മീഡിയയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി.ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ സുപ്രിംകോടതിയില്‍ വാദം തുടരുന്നു. ചിദംബരത്തെ കഴിയുന്നത്രകാലം കസ്റ്റഡിയില്‍ കിടത്തുകയാണ് എന്‍ഫോഴ്സ്മെന്റ് ലക്ഷ്യമെന്ന് ഇന്നലെ ചിദംബരത്തിന്റെ അഭിഭാഷകന് കപില്‍സിബല്‍ വാദിച്ചു. 2018 മുതല്‍ ചിദംബരത്തെ ചോദ്യം ചെയ്യാമായിരുന്നിട്ടും എന്‍ഫോഴ്സ്മെന്റ് അത് ചെയ്തില്ല. സി.ബി.ഐ കസ്റ്റഡിയിലായിരുന്നപ്പോഴും ചോദ്യം ചെയ്തില്ല. സിബി.ഐ കസ്റ്റഡി അവസാനിച്ചയുടന്‍ പൊടുന്നനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നായി. ദീര്‍ഘകാലം ജയിലില്‍ അടച്ചിടാന്‍ വേണ്ടിയാണിത്.
എന്‍ഫോഴ്സ്മെന്റിന്റെ എതിര് സത്യവാങ്മൂലത്തിലുള്ള കാര്യം അതേപടി ഡല്‍ഹി ഹൈക്കോടതി ജാമ്യംനിഷേധിച്ചുള്ള ഉത്തരവില്‍ കോപ്പി പേസ്റ്റ് ചെയ്തു വച്ചിരിക്കുകയാണ്. എതിര് സത്യവാങ്മൂലം തന്നെ കോടതി ഉത്തരവായി മാറി. ഇതിന്റെ അടിസ്ഥാനത്തില്‍ ജാമ്യം നിഷേധിച്ചു. എന്ത് ജുഡീഷ്യല്‍ സംവിധാനമാണത്. സിബല്‍ ചോദിച്ചു. കുറ്റത്തിന്റെ ഗൗരവവും ജാമ്യം നിഷേധിക്കാന്‍ കാരണമാവില്ലെന്ന് തുടര്‍ന്ന് വാദിച്ച അഭിഷേക് മനുസിങ്വി ചൂണ്ടിക്കാട്ടി. കുറ്റക്കാരനാണെന്ന് കണ്ടെത്താതെ എങ്ങനെയാണ് ശിക്ഷവിധിക്കുന്നത്. 100 ദിവസമായി താന്‍ ജയിലിലാണ്. സിങ്വി പറഞ്ഞു.
കേസില്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് എതിര്‍വാദം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."