ഇ സിഗരറ്റ് നിരോധന ബില്‍
ന്യൂഡല്‍ഹി: രാജ്യത്തിന് ഇ സിഗരറ്റ് നിരോധിച്ചുകൊണ്ടുള്ള ബില്‍ ലോക്‌സഭ പാസാക്കി.
ഇ സിഗരറ്റിന്റെ നിര്‍മാണം, ഉല്‍പാദനം, ഇറക്കുമതി, കയറ്റുമതി, കടത്ത്, വില്‍പന, വിതരണം, സൂക്ഷിക്കല്‍, പരസ്യം ചെയ്യല്‍ തുടങ്ങിയവ നിരോധിക്കുന്നതാണ് ബില്‍. ഇ സിഗരറ്റ് ഉപയോഗിക്കുന്നത് കടുത്ത ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്നും സാധാരണ സിഗരറ്റിനെക്കാള്‍ അപകടം കുറഞ്ഞതാണെന്ന വാദത്തില്‍ അര്‍ഥമില്ലെന്നും അപകടം കുറവെന്നതിനര്‍ഥം അപകടമില്ലെന്നല്ലെന്നും ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ലോക്‌സഭയില്‍ പറഞ്ഞു. ഇ ഹുക്കയും ബില്ലിന്റെ പരിധിയില്‍ വരും.
യുവാക്കള്‍ക്കിടയില്‍ ഇ സിഗരറ്റിന്റെ വര്‍ധിച്ചുവരുന്ന ഉപയോഗം ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. രാജ്യത്ത് കൂടുതല്‍ ആളുകള്‍ ഇതുപയോഗിക്കുന്നില്ല. അതിനാല്‍ വേഗത്തില്‍ നിരോധനം പ്രായോഗികമാവും. പുതിയ ഒരു ലഹരിയിലും യുവാക്കള്‍ അടിമകളാവുന്നത് രാജ്യത്തിന് താങ്ങാനാവില്ല. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.
ബില്ലില്‍ പ്രതിപക്ഷം ഭേദഗതികള്‍ നിര്‍ദേശിച്ചെങ്കിലും അതെല്ലാം വോട്ടിനിട്ട് തള്ളി. ഇ സിഗരറ്റ് നിരോധിക്കുന്നതിന് പകരം നിയന്ത്രണം കൊണ്ടുവന്നാല്‍ മതിയെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വാദിച്ചു.
എങ്കില്‍ ഉപയോഗിക്കുന്നവരെ ശിക്ഷിക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷം ചോദിച്ചു. അവര്‍ ഇരകള്‍ മാത്രമാണെന്നും അവരെ ശിക്ഷിക്കാന്‍ താല്‍പര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇ സിഗരറ്റില്‍ പുകയിലയില്ലാത്തതിനാല്‍ നിലവിലുള്ള നിയമം നിരോധനത്തിന് മതിയാവില്ലെന്നും അതിനാലാണ് പുതിയ നിയമമെന്നും മന്ത്രി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."