നല്ല മനുഷ്യരായി തീരുവാന്‍ ആരോഗ്യമുള്ള ഹൃദയമുണ്ടാകണം: മന്ത്രി എ.സി മൊയ്തീന്‍
എരുമപ്പെട്ടി: ലോകത്തിന് നന്മമ നല്‍കുന്ന പ്രവൃത്തികൊണ്ട് നല്ല മനുഷ്യരായി തീരുവാന്‍ ആരോഗ്യമുള്ള ഹൃദയവും നല്ല ഹൃദയ പക്ഷവും ഉണ്ടാകണമെന്നും ജീവിതശൈലി രോഗങ്ങള്‍ വരാതിരിക്കുവാനുള്ള മുന്‍ കരുതലെടുക്കാന്‍ ആരോഗ്യരംഗം ശക്തിപ്പെടുത്തുമെന്നും സഹകരണ ടൂറിസം വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. വെള്ളാറ്റഞ്ഞൂര്‍ ഫാത്തിമ മാതാദേവാലയത്തിലെ കെ.സി.വൈ.എം. സംഘടിപ്പിച്ച ഹൃദയ സ്പന്ദനം മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളികളുടെ ഭക്ഷണശീലം മാറിയതാണ് കേരളത്തില്‍ ജീവിത ശൈലി രോഗങ്ങള്‍ വര്‍ദ്ധിക്കാനുള്ള പ്രധാന കാരണമെന്നും രോഗം വന്ന് ചികിത്സിക്കുന്ന രീതിക്കു പകരം രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുന്നതായിരിക്കണം ആരോഗ്യരംഗമെന്നും അതിനായി പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള ആരോഗ്യ ശ്യംഖല ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ത്യശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യംപില്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് അസി.ഡയറക്ടര്‍ ഫാ.സുനില്‍ ചിരിയങ്കണ്ടത്ത് അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം സിമി ടീച്ചര്‍, ഇടവക ട്രസ്റ്റി കെ.ജെ. ഫ്രാന്‍സിസ്, ദേവാലയ വികാരി ഫാ.ലാസര്‍ താണിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."