വിദ്യാര്‍ഥി പ്രതിഭകളെ നഗരസഭ അനുമോദിച്ചു
വടക്കാഞ്ചേരി : കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും സംസ്ഥാന പരിസ്ഥിതി മിത്ര അവാര്‍ഡ് ജേതാവ് രാമചന്ദ്രന്‍, മികച്ച അങ്കണവാടി വര്‍ക്കര്‍ക്കുള്ള പുരസക്കാരം നേടിയ കാര്‍ത്തിക എന്നിവരേയും വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ഇന്നലെ കാലത്ത് കേരളവര്‍മ്മ വായനശാലാ ഹാളില്‍ വെച്ച് നടന്ന അനുമോദന സമ്മേളനം പി.കെ ബിജു എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ മുഖ്യാതിഥിയായി പങ്കെടുത്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.എന്‍ ലളിത, എന്‍.കെ പ്രമോദ്കുമാര്‍, ലൈലതസീര്‍, കൗണ്‍സിലര്‍മാരായ മണികണ്ഠന്‍, വത്സല, പി.കെ സദാശിവന്‍, പ്രസീത സുകുമാരന്‍, ലിസി പ്രസാദ്, ഷജിനി രാജന്‍, മധു വി.പി, പി.ആര്‍. അരവിന്ദാക്ഷന്‍, മധു അമ്പലപുരം, പ്രിന്‍സ് ചിറയത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍ സ്വാഗതവും, സെക്രട്ടറി ലിജോ അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."