ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമം: നരേന്ദ്ര മോദിക്ക് മുന്‍ സൈനികരുടെ തുറന്ന കത്ത്
ന്യൂഡല്‍ഹി: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമെതിരേ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് മുന്‍ സൈനികര്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചു. 114ഓളം വരുന്ന മുതിര്‍ന്ന സേനാംഗങ്ങളാണ് മോദിക്ക് കത്തയച്ചത്.
രാജ്യത്ത് മുസ്‌ലിംകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ വ്യാപകമായ ആക്രമണം അഴിച്ചുവിടുകയാണെന്നും ഭീതീജനകമായ അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും കത്തില്‍ പറയുന്നു.
'ഞങ്ങള്‍ നമ്മുടെ ഔദ്യോഗിക ജീവിതത്തിന്റെ വലിയ സമയം രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടിയവരാണ്. തങ്ങള്‍ക്കിടയില്‍ യാതൊരു രാഷ്ട്രീയവുമില്ലായിരുന്നു. രാജ്യത്തിന്റെ ഭരണഘടനയോട് മാത്രമാണ് നാം കൂറുപുലര്‍ത്തിയതെന്നും' കത്തില്‍ പറയുന്നു. 114 സൈനികര്‍ കത്തില്‍ ഒപ്പു വച്ചിട്ടുണ്ട്.
രാജ്യത്തെ അസഹിഷ്ണുതകള്‍ക്കെതിരായ നോട്ട് ഇന്‍ മൈ നെയിം കാംപയിനില്‍ തങ്ങള്‍ അണിനിരക്കുകയാണ്. ഹിന്ദുത്വത്തിന്റെ അവകാശകരെന്ന് സ്വയം അവകാശപ്പെട്ട് ഒരു സംഘം കനത്ത ആക്രമണങ്ങളാണ് ന്യൂനപക്ഷങള്‍ക്കെതിരേ അഴിച്ചു വിടുന്നതെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."