HOME
DETAILS

പി. ചിദംബരത്തിനെതിരായി കേസില്‍ വാദം പൂര്‍ത്തിയായി: ഇനി വിധിയറിയാനുള്ള കാത്തിരിപ്പ്

  
backup
November 28 2019 | 15:11 PM

p-chidambaram-d-n-x-media-case-issue

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട് ചിദംബരത്തിനെതിരായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വാദം പൂര്‍ത്തിയായി. ആര്‍ ബാനുമതി, എ.എസ് ബോപ്പണ്ണ, റിഷികേശ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് വിധി പറയാന്‍ മാറ്റി. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത ഇതേ കേസില്‍ ഇതെ ബെഞ്ച് ചിദംബരത്തിന് ജാമ്യം അനുവദിച്ചിരുന്നു. നവംബര്‍ 20ന് ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്. ചിദംബരത്തിന് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

ചിദംബരത്തിന്റെ അഭിഭാഷകരായ കപില്‍സിബല്‍, അഭിഷേക് മനുസിങ്‌വി എന്നിവരുടെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയിയിരുന്നു. ഇന്നലെ തുഷാര്‍മേത്തയുടെ വാദത്തിന് പിന്നാലെ മറുപടി ഇരുവരും എഴുതി നല്‍കി. അതിനു പിന്നാലെ മൂന്ന് സെറ്റ് മുദ്രവച്ച കവറില്‍ കോടതിയ്ക്ക് വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ തുഷാര്‍ മേത്ത കോടതിയുടെ അനുമതി തേടി. ഇത് രജിസ്ട്രിയില്‍ നല്‍കാന്‍ അനുമതി നല്‍കിയ കോടതി കേസിന്റെ ഭാഗമായി രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചു. ആഗസ്തില്‍ അറസ്റ്റിലായ ചിദംബരം ഇപ്പോള്‍ തിഹാര്‍ ജയിലിലാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  22 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  22 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  22 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  22 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  22 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  22 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  22 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  22 days ago
No Image

കാലാവസ്ഥാ മാറ്റം; യുഎഇയില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കൂടുന്നു

uae
  •  22 days ago
No Image

ബന്ധം ശക്തമാക്കാൻ ഇന്ത്യയും ചൈനയും; നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈന

International
  •  22 days ago