ഓക്‌സിജനും നൈട്രജനും
രണ്ടാറ്റങ്ങള്‍ ചേര്‍ന്ന തന്മാത്രയാണല്ലോ ഓക്‌സിജന്‍. ഓക്‌സിജന്‍ ഒരുവാതകമാണ്. മണവും നിറവും ഇല്ലാത്ത വാതകം. ജലത്തില്‍ ലയിക്കുന്നു. വായുവിനേക്കാള്‍ സാന്ദ്രത കുറവാണ്. കത്താന്‍ സഹായിക്കുന്നു.
1774- ല്‍ ജോസഫ് പ്രീസ്റ്റലി എന്ന ശാസ്ത്രജ്ഞനാണ് ഓക്‌സിജന്‍ കണ്ടെത്തിയത്. ഓക്‌സിജന്‍ എന്ന പേരു നല്‍കിയത് ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലാവോസിയയാണ്. ആസിഡ് ഉണ്ടാക്കുന്ന എന്നര്‍ഥം വരുന്ന ീഃ്യഴലിമലെ എന്ന വാക്കില്‍നിന്നാണ് ഓക്‌സിജന്‍ എന്ന പേരു സ്വീകരിച്ചത്.
പ്രകൃതിയില്‍ ഓക്‌സിജന്‍
ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകമാണ് ഓക്‌സിജന്‍. പാറകളിലും മണ്ണിലും ധാരാളം ഒാക്‌സിജന്‍ സംയുക്തങ്ങളുണ്ട്. അന്തരീക്ഷ വായു, ജലം, ധാതുക്കള്‍, ജീവജാലങ്ങള്‍ എന്നിവയിലെല്ലാം ഓക്‌സിജന്‍ സ്വതന്ത്രാവസ്ഥയിലോ സംയുക്താവസ്ഥയിലോ കാണപ്പെടുന്നു.
ഭൂവല്‍ക്കത്തില്‍ 45-50 %, ജലത്തില്‍ 88-90 % , ധാതുക്കളില്‍ 45-50 % , അന്തരീക്ഷ വായുവില്‍ 21%, സസ്യങ്ങളില്‍ 60-70 % , ജന്തുക്കളില്‍ 60-70 % ഓക്‌സിജന്‍ കാണപ്പെടുന്നു.
ദൈനംദിന ജീവിതത്തില്‍ വലിയതോതില്‍ ഉപയോഗിക്കുന്ന വാതകമാണ് ഓക്‌സിജന്‍. താപനില താഴ്ത്തിയും മര്‍ദം പ്രയോഗിച്ചും വാതകങ്ങളെ ദ്രാവകങ്ങളാക്കാന്‍ സാധിക്കും. ഇങ്ങനെ ദ്രവീകരിച്ച അന്തരീക്ഷവായുവിന്റെ അംശികസ്വേദനം വഴിയാണ് വ്യവസായികമായി ഓക്‌സിജന്‍ നിര്‍മിക്കുന്നത്. ഏതൊരു പദാര്‍ഥവും ഓക്‌സിജനുമായി കത്തുന്ന പ്രവര്‍ത്തനമാണ് ജ്വലനം.
സസ്യങ്ങളുടെയും ജന്തുക്കളുടെയും അവശിഷ്ടങ്ങള്‍ ജൈവവിഘടനത്തിന് വിധേയമാകുന്നുണ്ടല്ലോ. അവയുടെ ജീവതന്മാത്രയില്‍ ബാക്ടീരിയ ,ഫംഗസ് എന്നീ സൂക്ഷമജീവികള്‍ പ്രവര്‍ത്തിക്കുന്നു. ഈ സൂക്ഷ്മജീവികള്‍ ജൈവതന്മാത്രകളെ ഓക്‌സീകരിച്ചാണ് ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്നത്. അലൂമിനിയം, അയേണ്‍ മുതലായ ലോഹങ്ങള്‍ക്ക് കാലക്രമേണ തിളക്കം ഇല്ലാതാകുന്നത് ഓക്‌സിജന്‍ ഈ ലോഹങ്ങളുമായി പ്രവര്‍ത്തിച്ച് അവയുടെ ഓക്‌സൈഡുകളുണ്ടാക്കുന്നതു കാരണമാണ്.
റോക്കറ്റ് ഇന്ധനങ്ങളില്‍ ഓക്‌സീകാരിയായി ഓക്‌സിജന്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കൃത്രിമ ശ്വസനപ്രക്രിയയ്ക്കും ജീര്‍ണനത്തിനും ഓക്‌സിജന്റെ സാന്നിധ്യം പ്രയോജനപ്പെടുത്തുന്നു.
അന്തരീക്ഷവായുവിലെ മുഖ്യഘടകമാണ് നൈട്രജന്‍. വായുവിലെ ഓക്‌സിജന്റെ ജ്വലന നിരക്ക് നിയന്ത്രിക്കുന്നതില്‍ നൈട്രജനു വലിയ പങ്കുണ്ട്്. നൈട്രജന്‍ തന്മാത്രയില്‍ നടക്കുന്നത് ത്രിബന്ധനമാണ്. ശക്തമായ ഈ ബന്ധനം മൂലം നൈട്രജന്‍ ഏറെക്കുറെ നിഷ്‌ക്രിയമാണ്. അന്തരീക്ഷ വായുവില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വാതകമാണിത്. നൈട്രജന്‍ വ്യാവസായികമായി നിര്‍മിക്കുന്നത് ദ്രവീകരിച്ച വായുവിന്റെ അംശികസ്വേദനം വഴിയാണ്.
സസ്യവളര്‍ച്ചയ്ക്ക് അനിവാര്യമായ മൂലകമാണ് നൈട്രജന്‍. അന്തരീക്ഷത്തില്‍ നൈട്രജന്‍ ധാരാളമുണ്ടെങ്കിലും സസ്യങ്ങള്‍ക്ക് നേരിട്ടു വലിച്ചെടുക്കാന്‍ സാധ്യമല്ല.
ഉത്ഭവം
നീത്രോജനിയം എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് നൈട്രജന്‍ എന്ന വാക്കിന്റെ ഉത്ഭവം. 1772 ല്‍ ഡാനിയല്‍ റൂഥര്‍ഫോര്‍ഡാണ് നൈട്രജന്‍ വാതകം കണ്ടെത്തിയത്.
സസ്യങ്ങള്‍ക്ക് നൈട്രജന്‍ ലഭിക്കുന്നത്
1. രാസവളങ്ങള്‍ പ്രയോഗിക്കുന്നതിലൂടെ
2. നൈട്രജന്‍ സ്ഥിതീകരണത്തിലൂടെ
3. ഇടിമിന്നലിലൂടെ
4. ജന്തുസസ്യ ജാലങ്ങളുടെ ജീര്‍ണനത്തിലൂടെ
നൈട്രജന്‍ സ്ഥിതീകരണം സസ്യങ്ങളില്‍
മണ്ണിലുള്ള റൈസോബിയം അന്തരീക്ഷത്തിലെ നൈട്രജനെ പയര്‍വര്‍ഗത്തില്‍പ്പെട്ട ചെടികളിലെ വേരുകളുടെ സഹായത്തോടെ ആഗിരണം ചെയ്ത് സംയുക്തങ്ങളാക്കുന്നു. ഇതു മണ്ണില്‍ നൈട്രജന്റെ അളവു വര്‍ധിപ്പിക്കുന്നു.
നൈട്രജന്‍ സംയുക്താവസ്ഥയില്‍ മണ്ണില്‍ കലരുമ്പോള്‍ സസ്യങ്ങള്‍ക്ക് ആഗിരണം ചെയ്യാന്‍ എളുപ്പമാണ്. ഇടിമിന്നലുണ്ടാകുമ്പോള്‍ നൈട്രജന്‍ തന്മാത്രയിലെ ത്രിബന്ധനം വിച്ഛേദിക്കപ്പെടുകയും നൈട്രജന്‍ അന്തരീക്ഷ വായുവുമായി സംയോജിച്ച് നൈട്രിക് ഓക്‌സൈഡ് ഉണ്ടാക്കുകയും ചെയ്യുന്നു. ഈ നൈട്രിക് ഓക്‌സൈഡ് കൂടുതല്‍ ഓക്‌സിജനുമായി സംയോജിച്ച് നൈട്രജന്‍ ഡൈ ഓക്‌സൈഡ് ഉണ്ടാകുന്നു.
നൈട്രജന്‍ ഡൈഓക്‌സൈഡ് ഓക്‌സിജന്റെ സാന്നിധ്യത്തില്‍ മഴവെള്ളത്തില്‍ ലയിച്ച് നൈട്രിക്ക് ആസിഡായി മണ്ണിലെത്തുന്നു. നൈട്രിക്ക് ആസിഡ് മണ്ണിലെ ധാതുക്കളുമായി പ്രവര്‍ത്തിച്ച് ഉണ്ടാകുന്ന നൈട്രേറ്റ് ലവണങ്ങള്‍ ചെടികള്‍ വലിച്ചെടുക്കുന്നു. അതിനാലാണ് ഇടിമിന്നല്‍ സസ്യങ്ങള്‍ക്ക് അനുഗ്രഹമാണെന്നു പറയുന്നത്. ഇത്തരത്തില്‍ വളരെ കുറച്ച് നൈട്രജന്‍ മാത്രമേ സസ്യങ്ങള്‍ക്കു ലഭിക്കുകയുള്ളൂ. സസ്യവളര്‍ച്ചയ്ക്കാവശ്യമായ മൂലകങ്ങള്‍ കൂടിയ അളവില്‍ ലഭിക്കുന്നത് സസ്യങ്ങളുടെയും ജന്തുക്കളുടെയും അവശിഷ്ടങ്ങള്‍ ചീഞ്ഞഴുകുന്നതിലൂടെയും ജൈവ രാസവള പ്രയോഗത്തിലൂടെയുമാണ്.
ജൈവ വളങ്ങളുടെ മേന്മകള്‍
പരിസ്ഥിതി സൗഹൃദം
മണ്ണിന്റെ സ്വാഭാവികത നിലനിര്‍ത്തുന്നു
മികച്ച വിളവ് നിലനിര്‍ത്തുന്നു.
സമയനഷ്ടവും ലഭ്യതകുറവവും ജൈവ വളങ്ങളുടെ പരിമിതികളാണ്
നൈട്രജന്റെ മറ്റുപയോഗങ്ങള്‍
1. നൈട്രജന്‍ വളങ്ങളുടെ നിര്‍മാണം
2. വാഹനങ്ങളുടെ ടയറുകളില്‍ നിറക്കുന്നതിന്
3. ദ്രവീകരിച്ച നൈട്രജന്‍ ശീതീകാരിയായി ഉപയോഗിക്കുന്നു
4. രാസവളങ്ങളുടെ നിര്‍മാണം
5. മരുന്നുകളുടെ നിര്‍മാണത്തിന് നൈട്രജന്‍ ഉപയോഗിക്കുന്നു
6. വിമാനങ്ങളിലെ ഇന്ധനവ്യൂഹങ്ങളില്‍ തീപിടിത്തം ഒഴിവാക്കാനായി നൈട്രജന്‍ ഉപയോഗിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."