HOME
DETAILS

പരിഷ്‌ക്കാരം കടലാസില്‍ തന്നെ:പായിപ്ര കവലയില്‍ ഗതാഗത കുരുക്ക് മുറുകുന്നു

  
backup
July 31 2017 | 19:07 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%95%e0%b4%9f%e0%b4%b2%e0%b4%be%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4

മൂവാറ്റുപുഴ: പായിപ്ര കവലയിലെ ഗതാഗത കുരുക്ക് രൂക്ഷമാകുമ്പോഴും പഞ്ചായത്ത് ഭരണാധികാരികള്‍ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ഗതാഗത പരിഷ്‌ക്കാരം  എന്ന് നടപ്പാക്കുമെന്ന് ആര്‍ക്കും അറിയില്ല. ഇന്നലെ രാവിലെ ഉണ്ടായ ഗതാഗത കുരുക്കിനിടെ കോളജ് ബസും കാറും തമ്മില്‍ കൂട്ടിമുട്ടിയതോടെ കുരുക്ക് മുറുകി.  ഗതാഗത കുരുക്കില്‍ നിന്ന് രക്ഷപ്പെടുന്നതിനായി കോളജ് ബസിനെ മറികടന്ന് പോകാന്‍ ശ്രമിച്ച കാറ് ബസിന്റെ സൈഡില്‍ ഇടിക്കുകയായിരുന്നു.
ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യേന തുടരുന്നതിനാല്‍ മാസങ്ങള്‍ക്ക്  മുമ്പ് പഞ്ചായത്ത് സമതി യോഗം ചേര്‍ന്ന് ഏകകണ്ഠമായിട്ടാണ് ഗതാഗതപരിഷ്‌ക്കരണം നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതിനായി ബന്ധപ്പെട്ടവരുടെനിരവധി  യോഗങ്ങള്‍ ചേര്‍ന്നതല്ലാതെ ഒരു കാര്യവും നടപ്പായില്ല. കവലയിലെ അനധികൃത പാര്‍ക്കിങ് തടയുന്നതിനു പുറമെ ബസ് സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും പായിപ്ര റോഡില്‍ നിന്നും എം.സി റോഡിലേക്ക് വരുന്ന ബസുകള്‍ ഒഴികെയുളള ഭാരവണ്ടികള്‍ ബസ് സ്റ്റോപ്പ് റോഡ് വഴി എം.സിറോഡിലെത്തി പോകുന്നതിനും തീരുമാനമെടുത്തിരുന്നു. തീരുമാനങ്ങള്‍ യോഗത്തിനു പുറത്തേക്ക് നടപ്പായില്ല എന്നതാണ് സത്യം.
മൂവാറ്റുപുഴ  പെരുമ്പാവൂര്‍ എം.സി റോഡില്‍ പായിപ്ര പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കവല ഏറ്റവും തിരക്കേറിയ പ്രദേശമാണ്. നൂറു കണക്കിന് വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്‌ക്കൂളുകളും മദ്‌റസയും മറ്റും സ്ഥിതി ചെയ്യുന്ന കവലയില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുകയാണ്.
ഇത് പരിഹരിക്കാന്‍ ഗതാഗത പരിഷ്‌ക്കരണം നടപ്പാക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. നിരവധി വട്ടം ചര്‍ച്ചചെയ്ത് നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും പലവിധ സമ്മര്‍ദ്ദത്താല്‍ നടപ്പാക്കാനായില്ല.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  a few seconds ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  an hour ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  11 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  11 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  12 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  12 hours ago