എസ്.കെ.എസ്.എസ്.എഫ് ദേശീയോദ്ഗ്രഥന പ്രചാരണം: ജില്ലാതല ഉദ്ഘാടനം മൂവാറ്റുപുഴയില്‍
തൃക്കാക്കര: 'ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം' എന്ന പ്രമേയത്തില്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി എസ്.കെ.എസ്.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ദേശീയോദ്ഗ്രഥന പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് ആറിന് മൂവാറ്റുപുഴ പേഴക്കാപ്പിള്ളി വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മത- സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഉദ്ഘാടന സംഗമത്തില്‍ പങ്കെടുക്കും. കാംപയിനിന്റെ ഭാഗമായി ഓഗസ്റ്റ് 15ന് ജില്ലയിലെ കേന്ദ്രങ്ങളില്‍ മേഖല കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഫ്രീഡം സ്‌ക്വയര്‍ സംഘടിപ്പിക്കും.
ശാഖാ തലങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളുടേയും കൂട്ടായ്മയായി നാട്ടുമുള്ളം രൂപീകരിക്കും. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ യോജിച്ച സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുമുറ്റം വേദിയൊരുക്കും. നവമാധ്യമ പ്രചരണം, ഡോക്യുമെന്ററി പ്രദര്‍ശനം, സൗഹദസന്ദര്‍ശനങ്ങള്‍ എന്നിവയും കാംപയിനിന്റെ ഭാഗമായി നടക്കും.
രാജ്യ വ്യാപകമായി വിദ്വേഷ പ്രചാരണം വര്‍ധിക്കുകയും സമൂഹത്തെ വര്‍ഗീയവത്കരിച്ചു നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുവേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേയുമാണ് ദേശീയോഗ്രഥന പ്രചാരണം നടത്തുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഷെഫീഖ് തങ്ങളും ജനറല്‍ സെക്രട്ടറി പി.എം ഫൈസലും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."