യു.എസ് നാവിക മേധാവിയുടെ മരണം ആത്മഹത്യയെന്ന് റിപ്പോര്‍ട്ട്
മനാമ: ബഹ്‌റൈനില്‍ താമസസ്ഥലത്തു മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ അമേരിക്കയുടെ നാവികമേധാവിയുടെ മരണം ആത്മഹത്യയെന്നു റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെയുള്ള യു.എസ് നാവിക മേഖലയുടെ മേധാവിയായി പ്രവര്‍ത്തിച്ച ചിക്കാഗോ സ്വദേശി വൈസ് അഡ്മിറല്‍ സ്‌കോട്ട് സ്റ്റെര്‍ണിയെയാണ് ബഹ്‌റൈനിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. പ്രാഥമികാന്വേഷണത്തില്‍ ആത്മഹത്യയാണെന്നാണ് നിഗമനമെന്നു റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, മരണകാരണം വ്യക്തമല്ലെങ്കിലും സംഭവത്തില്‍ ദുരൂഹതകളൊന്നുമില്ലെന്നാണ് ചീഫ് നേവല്‍ ഓഫിസര്‍ ജോണ്‍ റിച്ചാര്‍ഡ്‌സണ്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് നാവിക സേനയുടെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേറ്റീവ് സംഘവും ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയവും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."