HOME
DETAILS

യോഗിക്കെതിരേ വീണ്ടും ഘടകകക്ഷി മന്ത്രി

  
backup
December 03 2018 | 19:12 PM

%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%98%e0%b4%9f%e0%b4%95

 

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഘടകകക്ഷി മന്ത്രി ഓംപ്രകാശ് രാജ്ബാറുമായുള്ള തര്‍ക്കം രൂക്ഷമാകുന്നു. നേരത്തെ സര്‍ക്കാരിന്റെ പിടിപ്പുകേടുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതെങ്കില്‍, ഇപ്പോള്‍ ദൈവങ്ങളെ വേര്‍തിരിച്ചുകാണുന്നുവെന്ന ആരോപണവുമായാണ് രാജ്ബാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഹനുമാനെ ദലിതനായി ചിത്രീകരിച്ചതാണ് യോഗിക്കെതിരേ ഓംപ്രകാശ് രംഗത്തെത്താന്‍ കാരണം. ഷാമില്‍ ജില്ലയില്‍ നടന്ന ഒരു യോഗത്തിലാണ് പിന്നോക്ക ക്ഷേമ മന്ത്രികൂടിയായ ഓംപ്രകാശ് സ്വന്തം സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ചത്. ജാതിയുടെ പേരില്‍ ദൈവങ്ങളെ വേര്‍തിരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഹനുമാന്‍ ദലിതനാണെന്നു മുഖ്യമന്ത്രി പറഞ്ഞതിനെ തുടര്‍ന്ന് ഹനുമാന്‍ ക്ഷേത്രങ്ങളെല്ലാം ദലിതര്‍ക്കു വിട്ടുനല്‍കണമെന്ന ആവശ്യവുമായി ജനങ്ങള്‍ തെരുവിലിറങ്ങുകയാണ്. സമൂഹത്തെ ജാതീയമായി വേര്‍തിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാജസ്ഥാനിലെ ആള്‍വാറില്‍ തെരഞ്ഞെടുപ്പ് റാലിയിലാണ് ഹനുമാനെ ദലിതനായി ചിത്രീകരിച്ചു യോഗി വിവാദ പരാമര്‍ശം നടത്തിയിരുന്നത്. ഹനുമാന്‍ വനവാസിയും ദരിദ്രനും ദലിതനുമാണെന്നാണ് യോഗി പറഞ്ഞത്. ഈ പരാമര്‍ശത്തിനു പിന്നാലെ രാജ്യത്തെ ഹനുമാന്‍ ക്ഷേത്രങ്ങളെല്ലാം കൈമാറണമെന്നും ഇവിടങ്ങളില്‍ പൂജാരിമാരായി ദലിതരെ നിയോഗിക്കണമെന്നും ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago