യൂത്ത് ലീഗ് ദിനം ജില്ലയില്‍ ആചരിച്ചു
തൊടുപുഴ: 'വര്‍ഗീയതക്ക് ബഹുസ്വരതയാണ് മറുപടി' എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് യുവജന പോരാട്ട ചരിത്രത്തിലെ അവിസ്മരണീയ ദിനമായ ജൂലൈ 30ന് അറബി ഭാഷാ സംരക്ഷണ പോരാട്ട ഭൂമികയില്‍ ജീവന് ത്യജിച്ച രക്തസാക്ഷികളുടെ ഓര്‍മയില്‍ ജില്ലയില്‍ യൂത്ത് ലീഗ് ദിനം സംഘടിപ്പിച്ചു. മുതലക്കോടം നഗരസഭാ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് സ്നേഹവിരുന്ന് സംഘടിപ്പിച്ചു. ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലിം ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി .കെ. നവാസ്, കൗണ്‍സിലര്‍മാരായ എ. എം ഹാരിദ്, അഡ്വ: സി.കെ ജാഫര്‍, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ പി.എച്ച് സുധീര്‍, ഇ.എ.എം അമീന്, അന്‍ഷാദ് കുറ്റിയാനി, മുസ്ലിം ലീഗ് നിയോജകമണ്ഡലം ഭാരവാഹികളായ പി.കെ. മൂസ, പി.എം. ഷാഹുല്‍ ഹമീദ്, എം.പി സലിം, മുനിസിപ്പല്‍ ട്രഷറര്‍ ടി. എച്ച് മുഹമ്മദ്, യൂത്ത് ലീഗ് ജില്ലാ കൗണ്‍സില്‍ അംഗം പി. എം നിസാമുദ്ധീന്‍, നിയോജകമണ്ഡലം പ്രസിഡന്റ് പി.എന്‍ നൗഷാദ്, ഭാരവാഹികളായ പി.ഇ ഷിഹാബ്, പി.ഇ നൗഷാദ്, സല്മാന് എസ് .എ, ഷാമല്‍ അസീസ്, കെ. ഐ ഷാജി, അജ്നാസ് കെ .എം, അന്‍സാരി ഇല്ലിമൂട്ടില്‍, എം. എം. അബ്ദുല്‍ കരീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."