HOME
DETAILS

ബന്ധു നിയമനം: മന്ത്രി ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി;പ്രതിഷേധിച്ച് പ്രതിപക്ഷം

  
backup
December 04 2018 | 04:12 AM

kerala-04-12-18-kt-jaleel2412515

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീല്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ല. ജലീലിന്റെ ബന്ധു അദീബിനെ നിയമിച്ചതില്‍ അപാകതയില്ല. ഇതു സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബന്ധുനിയമനത്തെ ചൊല്ലി ഭരണപക്ഷവുമായുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.

ബന്ധു നിയമന വിവാദം ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി കെ. മുരളീധരന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടിസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധു നിയമന വിഷയം അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ എം.ഡി തസ്തികയില്‍ ആദ്യം അഭിമുഖത്തിന് വന്നവര്‍ക്കാര്‍ക്കും നിശ്ചിത യോഗ്യതയില്ലായിരുന്നു. നേരത്തെ, അപേക്ഷ നല്‍കുകയും അഭിമുഖത്തിന് വരാതിരിക്കുകയും ചെയ്ത അദീബ് ജോലി ഏറ്റെടുക്കാന്‍ തയാറായി. ആരോപണങ്ങളും വിവാദങ്ങളും ഉണ്ടായപ്പോള്‍ അദീബ് മാതൃ സ്ഥാപനത്തിലേക്ക് മടങ്ങിപ്പേവുകയും ചെയ്തു. നിയമനം വഴി കോര്‍പറേഷന് ഒരു രൂപ പോലും നഷ്ടമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ബന്ധു നിയമന വിവാദത്തെ ലാഘവ ബുദ്ധിയോടെ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതെന്ന് കെ. മുരളീധരന്‍ ആരോപിച്ചു. ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ എം.ഡിക്കുള്ള യോഗ്യതയില്‍ മന്ത്രി മാറ്റം വരുത്തി. ബന്ധുവിനെ നിയമിക്കാനാണ് ഇത്തരത്തില്‍ യോഗ്യതയില്‍ മാറ്റംവരുത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. എം.ബി.എക്കാര്‍ക്ക് ഇത്ര ക്ഷാമമുള്ള നാടല്ല കേരളമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

നിയമസഭയുടെ അഞ്ചാം ദിവസം ബഹളമില്ലാതെയായിരുന്നു തുടക്കം. സഭ ചേര്‍ന്ന ഉടനെ സഭ തടസപ്പെടുത്താന്‍ ഉദ്ദേശമില്ലെന്ന് പ്രതിപക്ഷ നേതാവ് സ്പീക്കറെ അറിയിച്ചു. ചോദ്യോത്തരവേളയില്‍ മന്ത്രി കെ.ടി ജലീല്‍ മറുപടി പറയാന്‍ എഴുന്നേറ്റതോടെയാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍

Kerala
  •  2 months ago