ഫയര്‍സ്റ്റേഷന്‍ റോഡ് നിര്‍മാണം: പ്രതിഷേധം അവസാനിപ്പിച്ചു
നാദാപുരം: നിര്‍ദിഷ്ട ഫയര്‍സ്റ്റേഷനിലേക്കുള്ള റോഡ് നിര്‍മ്മാണം ആരംഭിച്ചു. പരിസരത്തെ സ്ഥലം ഉടമയുടെ നേതൃത്വത്തില്‍ ഏതാനും ആളുകള്‍ പ്രതിഷേധിച്ചെങ്കിലും ഡിവൈ.എസ്. പി എം. സുനില്‍കുമാര്‍ വിളിച്ചു ചേര്‍ത്ത അനുരഞ്ജന ശ്രമത്തിനൊടുവില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി.
ഒരു വര്‍ഷം മുന്‍പ് രണ്ട് സ്വകാര്യ വ്യക്തികള്‍ 25 സെന്റ് സ്ഥലം ഫയര്‍സ്റ്റേഷന്‍ നിര്‍മാണത്തിന് സര്‍ക്കാരിന് കൈമാറുകയായിരുന്നു. ഇവിടേക്കുള്ള റോഡുനിര്‍മാണം പഞ്ചായത്ത് പുറമ്പോക്കിലൂടെ നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരേ ചിലര്‍ രംഗത്തു വന്നതോടെയാണ് തര്‍ക്കം ഉടലെടുത്തത്. തുടര്‍ന്ന് ഭൂമി സംബന്ധമായി റവന്യൂ ഡിവിഷനല്‍ മജിസ്‌ട്രേറ്റ് തയാറാക്കിയ റിപ്പോര്‍ട്ട് രണ്ടു ദിവസം മുന്‍പ് പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറുകയും നിര്‍മാണ പ്രവൃത്തി ആരംഭിക്കുകയുമായിരുന്നു. എന്നാല്‍ ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചില്ലെന്നായിരുന്നു ഇവരുടെ വാദം.
സ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തതോടെ പ്രതിഷേധക്കാരെ ഡിവൈ.എസ്.പി സുനില്‍ കുമാര്‍ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി രേഖകള്‍ ബോധ്യപ്പെടുത്തി. ഇതോടെ പ്രതിഷേധം അവസാനിപ്പിക്കുകയും നിര്‍മാണ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. ഇന്നലെ സ്ഥലം അതിരുകെട്ടി വേര്‍തിരിക്കുകയും തണല്‍വൃക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ളവ മുറിച്ചു മാറ്റുകയും ചെയ്തു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലിസ് സംഘത്തെ സ്ഥലത്ത് നിയോഗിച്ചു. താലൂക്ക് തഹസില്‍ദാര്‍ കെ.പി സതിഷ് കുമാര്‍, അഡിഷനല്‍ തഹസില്‍ദാര്‍, നാദാപുരം വില്ലേജ്, എസ്.ഐ കെ.എന്‍ പ്രജീഷ് എന്നിവരും സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."