HOME
DETAILS
MAL
ലോട്ടറി ഏജന്റുമാര്‍ക്ക് കലാകായിക മത്സരങ്ങള്‍
backup
July 31 2017 | 20:07 PM
കോട്ടയം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോട്ടറി ഏജന്റുമാര്‍ക്കായി നടത്തുന്ന ജില്ലാതല കലാകായിക മത്സരങ്ങള്‍ ഓഗസ്റ്റ് 12ന് രാവിലെ 9 മുതല്‍ കോട്ടയം ബസേലിയസ് കോളജില്‍ നടക്കും.
മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ആഗസ്റ്റ് 7ന് വൈകുന്നേരം 5 മുന്‍പായി നിശ്ചിത ഫോറത്തിലുളള അപേക്ഷകള്‍ കോട്ടയം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസില്‍ ലഭിക്കും. ഫോണ്‍ നമ്പര്‍: 0481 2300390
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."