ഉറങ്ങിക്കിടന്ന യുവതിയുടെ മാല മോഷ്ടിച്ചു
ഫറോക്ക്: വീട്ടില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ മൂന്നേകാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണ മോല മോഷ്ടിച്ചു.
മണ്ണൂര്‍ മുക്കത്ത്കടവ് ചരക്കടവിനു സമീപം നടുക്കണ്ടത്തില്‍ കോയയുടെ മകള്‍ ശബ്‌നയുടെ ആഭരണമാണ് കഴിഞ്ഞ ദിവസം രാത്രി മോഷ്ടിച്ചത്. മുകള്‍ നിലയില്‍ നിര്‍മാണ പ്രവൃത്തി നടത്തുന്നതിനായി സ്ഥാപിച്ച താല്‍ക്കാലിക കോണിയിലൂടെ അകത്തു കയറിയ കളളന്‍ വാതിലിന്റെ ടവര്‍ ബോള്‍ട്ട് തുറന്ന് കിടപ്പു മുറിയില്‍ കടക്കുകയായിരുന്നു.
മാല പൊട്ടിച്ചെടുക്കുന്നതറിഞ്ഞ യുവതി എഴുന്നേറ്റപ്പോഴേക്കും കളളന്‍ ഓടി രക്ഷപ്പെട്ടു. ഫറോക്ക് എ.എസ്.ഐ എം.സി ഹരീഷും വിരലടയാള വിദഗ്ധന്‍ വി.പി കരീമും പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. മണ്ണൂര്‍ വളവില്‍ ആള്‍താമസമില്ലാത്ത കൂര്‍മന്തറ ദിവിയുടെ വീട്ടിലും കവര്‍ച്ചാ ശ്രമമുണ്ടായിട്ടുണ്ട്. അടുക്കള വാതില്‍ പൊളിച്ചു അകത്തു കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."