ഫോണ്‍ വിളിച്ചാല്‍ എടുക്കാത്ത ജനമൈത്രി പൊലിസ്
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ജനമൈത്രി പൊലിസ് സ്റ്റേഷനില്‍ ഫോണില്‍ ബന്ധപ്പെട്ടാല്‍ എടുക്കിന്നില്ലെന്ന പരാതി വ്യാപകമാവുന്നു.
വിവിധ ആവശ്യങ്ങള്‍ക്കായി പൊലിസ് സ്റ്റേഷനിലെ ലാന്‍ഡ്‌ഫോണില്‍ നിരവധി തവണ വിളിച്ചാലും ആരും എടുക്കാറില്ല. എസ്.ഐയുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു നോക്കിയാലും യാതൊരു പ്രതികരണവുമില്ല.
കരുനാഗപ്പള്ളി താലൂക്കിന്റെ പരിധിയില്‍ നിരന്തരം ഉണ്ടാകുന്ന വാഹന അപകടങ്ങള്‍, അക്രമസംഭവങ്ങള്‍, മറ്റുജനകീയ വിഷയങ്ങള്‍ അറിയിക്കുന്നതിന് വേണ്ടി എസ്.ഐയെ വിളിച്ചാല്‍ മൊബൈല്‍ ഫോണ്‍ എടുക്കാത്തതില്‍ വന്‍ പ്രതിഷേധം ഉയരുകയാണ്.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ബി.ജെ.പി. ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ വവ്വാക്കവ്, പുത്തന്‍തെരുവ്, പുതിയകാവ്, ചിറ്റുമൂല, പുള്ളിമാന്‍ ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ മണിക്കൂറോളം വാഹനങ്ങള്‍ തടഞ്ഞ് ഇടുകയും അക്രമം അഴിച്ച് വിടുകയും ചെയ്യുകയും പലയിടങ്ങളിലും സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു. എന്നാല്‍ ഈ സമയം എസ്.ഐയുടെ മൊബൈല്‍ നമ്പരില്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനാല്‍ കൊല്ലം ജില്ലാ പൊലിസ് കമ്മീഷണറെ നേരിട്ട് വിവരം അറിയിച്ചതിന് ശേഷമാണ് കരുനാഗപ്പള്ളിയില്‍ നിന്നും പൊലിസ് എത്തി നടപടി സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."