ബാബരി വിധിയില്‍ പ്രതികരിച്ച അലിഗഡ് സര്‍വ്വകലാശാല പ്രൊഫസര്‍ക്കെതിരെ നടപടി
അലിഗര്‍: ബാബരി വിധിയില്‍ പ്രതികരിച്ചതിന് അലിഗര്‍ മുസ്‌ലിം സര്‍വ്വകലാശാല പ്രൊഫസര്‍ക്കെതിരെ നടപടി. ഇസ്‌ലാമിക പണ്ഡിതന്‍ കൂടിയായ ഡോ: റഷീദ് ഷാസിനെതിരെയാണ് നടപടി. ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ സാംസ്‌കാരിക വിദ്യാഭ്യാസ പഠന കേന്ദ്രത്തിന്റെ (Cetnre for Protection of Educational and Cultural Advancement of Muslims of India) തലപ്പത്ത് നിന്നും അദ്ദേഹത്തെ മാറ്റുകയായിരുന്നു. സുപ്രിം കോടതി ജഡ്ജിമാര്‍ ഉള്‍പെടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു എന്നതാണ് ശ്രദ്ധേയം.
നവംബര്‍ 21 ന് സര്‍വ്വകലാശാല വൈസ് ചാന്‍സിലറാണ് റഷീദിനെ തല്‍സ്ഥാനത്തു നിന്നും നീക്കി പകരം ഡോ: നസീം അഹമ്മദ് ഖാനെ നിയമിച്ചുകൊണ്ട് ഉത്തരവിട്ടത്. എന്നാല്‍ ഉത്തരവില്‍ നടപടിയുടെ കാരണം പരാമര്‍ശിക്കുന്നില്ല.
എന്നാല്‍ അയോധ്യാവിധിക്കെതിരെ പരാമര്‍ശം നടത്തിയതിനാലാണ് നടപടിയെന്നാണ് കരുതുന്നത്.
'അയോധ്യാ വിധി വരുന്നതിന് മുമ്പ് തന്നെ വൈസ് ചാന്‍സിലര്‍ ഒരു ഉത്തരവ് ഇറക്കിയിരുന്നു. വിധിയെക്കുറിച്ച് ആരും പൊതുപ്രസ്താവനകള്‍ നടത്തരുതെന്നായിരുന്നു ഉത്തരവ്. അത് ജനാധിപത്യവിരുദ്ധമായിരുന്നു. ഒരാള്‍ക്ക് അഭിപ്രായം പറയാനുള്ള അവകാശമില്ലെങ്കില്‍ നിങ്ങള്‍ക്ക് അത്തരം ഉത്തരവിറുകള്‍ പുറപ്പെടുവിക്കാനുള്ള അവകാശവും ഇല്ല. വിധിക്കു ശേഷം ചുറ്റുമുള്ള നിശബ്ദത കണ്ടപ്പോള്‍ ആരെങ്കിലും പ്രതികരിക്കണമെന്ന് എനിക്ക് തോന്നി.'- വൈസ്ചാന്‍സലറുടെ നടപടിയില്‍ കാരവന്‍ ഡെയ്‌ലിയോട് റഷീദ് ഇങ്ങനെയാണ് പ്രതികരിച്ചത്.
അയോധ്യാ വിധി സംബന്ധിച്ച പ്രൊഫസറുടെ പ്രസംഗം ഇപ്പോഴും യൂട്യൂബില്‍ ലഭ്യമാണ്. വിധിക്ക് ഒരു പാട് ന്യനതകകളുണ്ടെന്നത് സത്യമാണ്.എന്നാല്‍ വിധിയില്‍ മുസ്‌ലിങ്ങള്‍ക്ക് അനുകൂലമായ കുറേ ഘടകങ്ങളുണ്ടെന്ന് നാം തിരിച്ചറിയണം- റഷീദ് തന്റെ പ്രസംഗത്തില്‍ പറയുന്നു.
'നീണ്ട പതിറ്റാണ്ടിനു ശേഷം ഈ വിധിയിലൂടെ ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ വ്യക്തമായ വിജയം നേടിയിരിക്കുകയാണ്. നിങ്ങളുടെ നിലപാടിനേയും അവകാശങ്ങളെയും ശക്തിപ്പെടുത്തുന്ന എല്ലാ കാര്യങ്ങളും വിധിന്യായത്തില്‍ പറയുന്നു എന്ന അര്‍ത്ഥത്തിലാണ് ഇത് വ്യക്തമായ വിജയമാവുന്നത്. ഇത് ചൂണ്ടികാട്ടുന്നത് മുസ്‌ലിങ്ങളുടേതാണ് ശരിയായ പക്ഷമെന്നാണ്. പക്ഷെ ഈ വിധി നിങ്ങളുടെ അവകാശങ്ങളെ എടുത്തുകളയുന്നു. ഇനിമുതല്‍ ചരിത്രത്താളുകളില്‍ ഈ വിധി വായിക്കുമ്പോള്‍ ഇത് ന്യായമായിരുന്നില്ല എന്ന സത്യം എല്ലാവരുടെ മനസ്സിലുമുണ്ടാവും'- അദ്ദേഹം പറഞ്ഞു.
റഷീദ് ഷാസിനെതിരെ ഇത് ആദ്യത്തെ നടപടിയല്ല. നേരത്തെ രാജ്യത്തെ ആള്‍ക്കൂട്ടക്കൊലകളില്‍ പ്രതികരിച്ചപ്പോഴും സര്‍വ്വകലാ ശാല അധികൃതര്‍ സമന്‍സ് അയച്ചതായി റഷീദ് കാരവനോട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."