വ്യവസായിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസ്: ആറുപേര്‍ക്കുകൂടി ജാമ്യം
മലപ്പുറം: പ്രമുഖ വ്യവസായി കെ.ടി റബീഉല്ലയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ആറു പ്രതികള്‍ക്കു കൂടി മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറിയും ബംഗളൂരു റിച്ച് മൗണ്ട് ടൗണ്‍ സ്വദേശിയുമായ അസ്ലം ഗുരുക്കള്‍, ബംഗളൂരു ശേഷാദ്രിപുരം സ്വദേശി ഉസ്മാന്, കൂര്‍ഗ് സോമവാര്‍പേട്ട് ചൗഡേശ്വരി ബ്ലോക്കിലെ ടി.എം മുഹമ്മദ് റിയാസ്, ബംഗളൂരു ആര്.ജെ നഗര്‍ മുത്തപ്പ ബ്ലോക്ക് സ്വദേശി സുകുമാരന്‍, ബക്ഷിഗാര്ഡന് സ്വദേശി രമേശ്, ഒന്നാം പ്രതി അസ്ലം ഗുരുക്കളുടെ ഗണ്മാന് ചാമരാജ്പേട്ട് സ്വദേശി കേശവമൂര്‍ത്തി എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ഒന്നിടവിട്ട ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാവണമെന്നും പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നുള്ള ഉപാധിയോടെയാണ് ജാമ്യം.
രണ്ടാം പ്രതി കെ.എസ് അബ്ദുറഹ്മാന് എന്ന ഹര്‍ഷദിന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ കേസിലെ മുഴുവന്‍ പേര്‍ക്കും ജാമ്യം ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."