HOME
DETAILS
MAL
വിദ്യാര്‍ഥിനിയുടെ അസ്വാഭാവിക മരണം: പൊലിസ് കേസെടുത്തു
backup
December 04 2018 | 07:12 AM
വേങ്ങര: രാസവസ്തു അകത്തുച്ചെന്ന് ആശുപത്രിയില്‍ വിദ്യാര്‍ഥിനി മരണപ്പെട്ട സംഭവത്തില്‍ വേങ്ങര പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കണ്ണമംഗലം വട്ടപ്പൊന്തയിലെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിനി പെരിന്തല്‍മണ്ണ വാളാത്മാള് സ്വദേശിനിയായ ഷഹിഷ്ത (18) എന്ന കുട്ടിയാണ് മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ സ്കൂളിലെ സയന്‍സ് ലാബില്‍നിന്നു രാസവസ്തു അകത്തുച്ചെന്ന് അവശയായ കുട്ടിയെ അധ്യാപകര്‍ ചേര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്ന് പൊലിസ് പറഞ്ഞു.
എന്നാല്‍ കുട്ടിക്ക് സ്ഥിരം അസുഖമുണ്ടെന്നും രക്ഷിതാക്കള്‍ എത്തിയാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
പൊലിസ് അന്വേഷണം നടത്തിവരികയാണെന്ന് വേങ്ങര എസ്.ഐ സംഗീത് പുനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."