രജിസ്ട്രാര്‍ ഓഫിസ് വിവാദം: ആധാരമെഴുത്തുകാര്‍ പണിമുടക്കിലേക്ക്
തിരൂര്‍: സബ് രജിസ്ട്രാര്‍ ഓഫിസ് മാറ്റുന്നത് സംബന്ധിച്ച വിവാദത്തിനിടെ പണിമുടക്ക് പ്രഖ്യാപിച്ച് ആധാരമെഴുത്തുകാര്‍. തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസ് 1910 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥലത്തുതന്നെ പുതുക്കി പണിയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്താനും തിരൂര്‍ യൂനിറ്റിലെ ആധാരമെഴുത്തുകാര്‍ സൂചനാ പണിമുടക്ക് നടത്താനുമാണ് തീരുമാനിച്ചിരിക്കുന്നത്.
നിലിവലുള്ള സബ്ബ് രജിസ്ട്രാര്‍ ഓഫിസിന് സര്‍ക്കാര്‍ സ്ഥലം ഉണ്ടായിട്ടുപോലും സര്‍ക്കാറിന് വാടക ഇനത്തില്‍ നഷ്ടം വരുത്താതെ നിലവിലുള്ള സ്ഥലത്തുതന്നെ ഓഫിസ് പുതുക്കിപണിയണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ചെയര്മാന് കെ.കെ അബ്ദുല്‍ റസാഖ് ഹാജി അധ്യക്ഷനായി. കുട്ടത്തില്‍ അബ്ദുല്‍ അസീസ്, ജി. മോഹന്‍കുമാര്‍, മുനീറ കിഴക്കാംകുന്നത്, അഡ്വ. ഹംസ, അഡ്വ. വി. ചന്ദ്രശേഖരന്, ഹമീദ് കൈനിക്കര, കെ.ടി സജീഷ്, കെ. പ്രേംദാസ്, പി. ശശിധരന്, യാസര്‍ പയ്യോളി, പി.എ ബാവ, എം. നന്ദന്, ശ്രീനിവാസന് പിന്പുറത്ത്, കെ.സി അബ്ദുല്ല, കെ. സെയ്താലിക്കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."