വനിതാ മതില്; സരിതാ എസ് നായരെ കണ്‍വീനറാക്കണം: ജോണി നെല്ലൂര്‍
നിലമ്പൂര്‍: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്ത് വനിതാ മതില് തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംഘാടക സമിതിയില്‍ ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി.പി.സുഗതനെ ഭാരവാഹിയാക്കിയ സ്ഥിതിക്ക് സരിതാ എസ് നായരെ സംഘാടക സമിതി കണ്‍വീനര്‍ ആക്കുന്നതില്‍ തെറ്റില്ലെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ് സംസ്ഥാന ചെയര്‍മാനും യു.ഡി.എഫ് സംസ്ഥാന സെക്രട്ടറിയുമായ ജോണി നെല്ലൂര്‍. പാര്‍ട്ടി ജില്ലാ കണ്വെന്ഷന് നിലമ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായിക ചേരിതിരിവ് സൃഷ്ടിക്കാനുള്ള നീക്കമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നത്. ഇത് കേരളത്തില്‍ വില പോവില്ല. അഴിമതിയുടെയും, സ്വജനപക്ഷപാതത്തിന്റെയും മുഖമുദ്രയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാര്‍ ബന്ധു നിയമനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നടന്നു കൊണ്ടിരിക്കുന്നത് എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിന് ശാപമായി മാറിയിരിക്കുകയാണ്. ശബരിമലയില്‍ വിശ്വാസ സമൂഹത്തിന്റെ താല്പര്യങ്ങളെ നിരോധാജ്ഞയും പൊലിസ് രാജും കൊണ്ട് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സുപ്രീം കോടതി വിധിയുടെ മറവില്‍ ശബരിമലയെ തകര്‍ക്കാനും ബി.ജെ.പിയെ മഹത്വവത്ക്കരിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കെ.ടി.ജലീലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി ആര്‍ജവം കാണിക്കണമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഒ.ജെ.ബിജു അധ്യക്ഷനായി. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ബിനോയ് പാട്ടത്തില്‍, വാസുകാരാട്, ആന്റണി തോമസ്.എ.പി.ഹഫ്സത്ത്, കെ.എം.ജോസ് രാജു നരിക്കുഴി, ജോസ് തെക്കേക്കര എന്നിവര്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."