HOME
DETAILS

അമിതമായി ലഹരിമരുന്ന് ഉപയോഗിച്ച യുവനടിയെ കണ്ടെത്തിയത് നഗ്നയായി, മുന്‍നിര നടന്‍ കൊച്ചിയില്‍ ലഹരിമുക്ത സെന്ററില്‍ ചികിത്സയും തേടി

  
backup
November 30, 2019 | 6:36 AM

film-star-drux-issue-hospitalized

കൊച്ചി: സിനിമാ മേഖലയില്‍ ലഹരി ഉപയോഗം സംബന്ധിച്ച തര്‍ക്കം മുറുകുന്നതിനിടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന മലയാള സിനിമയിലെ യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫ്‌ളാറ്റില്‍ അമിതമായി ലഹരിമരുന്ന് ഉപയോഗിച്ച നിലയില്‍ കണ്ടെത്തി. പൊലിസാണ് ഇവരെ കണ്ടെത്തിയത്. ഇവരെത്തുമ്പോള്‍ നടി നഗ്നയായ നിലയിലായിരുന്നു. എക്സ്റ്റസി ഗുളികകള്‍ അവര്‍ക്ക് എത്തിച്ചുകൊടുത്തിരുന്നത് കോഴിക്കോട് സ്വദേശിയാണെന്നു പിന്നീട് കണ്ടെത്തിയിട്ടുണ്ട്.
മലയാളത്തിലെ മുന്‍നിര നടന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ലഹരിവിമുക്ത സെന്ററില്‍ ചികിത്സയും തേടിയിട്ടുണ്ട്. അതെ സമയം സിനിമാ സെറ്റുകളില്‍ ലഹരി എത്തിച്ചു നല്‍കുന്ന സംഘത്തെ നേരത്തെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് കേസില്‍ തുടരന്വേഷണമുണ്ടായില്ല. ഇതിനു പിന്നില്‍ സിനിമാ രാഷ്ട്രീയക്കൂട്ടുകെട്ടിന്റെ സമ്മര്‍ദമാണെന്നാണ് ഉയര്‍ന്ന ആരോപണം.

എറണാകുളം സ്വദേശികളായ മൂന്നുപേരെ മേയില്‍ 11.5 കോടിയുടെ ഹാഷിഷ് ഓയിലുമായി തിരുവനന്തപുരത്ത് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. മലയാള സിനിമയിലെ ചില നടന്മാര്‍ക്ക് ഹാഷിഷ് ഓയില്‍ എത്തിച്ച് നല്‍കാറുണ്ടെന്നാണ് അവര്‍ നല്‍കിയ വിവരം. എന്നാല്‍ തടരന്വേഷണമുണ്ടായില്ല.
കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ അന്വേഷണം എറണാകുളത്തെ റെസ്റ്റോറന്റിലാണ് എത്തിയെങ്കിലും അവിടെ നിന്നു മുന്നോട്ടുപോയില്ല. ബ്രൗണ്‍ ഷുഗര്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ സിനിമാ ലൊക്കേഷനുകളിലേക്ക് കൈമാറിയിരുന്നത് ഇവിടെനിന്നാണെന്നു കണ്ടെത്തിയെങ്കിലും അതോടെ എല്ലാത്തിനും തിരശ്ശീല വീണു. ഇപ്പോള്‍ ഉയര്‍ന്ന ഈ ആരോപണങ്ങളിലും അത്ഭുതമൊന്നും ുഉണ്ടാകില്ലെന്നുതന്നെയാണ് വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  2 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  2 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  3 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  3 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  3 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  3 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  3 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  3 days ago