വള്ളക്കടവ് സിദ്ധ ആശുപത്രി കെട്ടിടം; ഉടന്‍ പൂര്‍ത്തിയാക്കി തുറന്നു കൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: സംസ്ഥാനത്തെ ഏക സിദ്ധ ആശുപത്രിയായ വള്ളക്കടവ് സിദ്ധ ആശുപത്രിയുടെ പുതിയ കെട്ടിടം അടിയന്തിരമായി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തര
വിട്ടു. ആശുപത്രി കെട്ടിടത്തിന്റെ സിവില്‍ ജോലികള്‍ ഇക്കഴിഞ്ഞ ജൂണ്‍ 27 ന് മുന്‍പ് പൂര്‍ത്തിയാക്കാമെന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എന്‍ജിനീയര്‍ കമ്മിഷന് രേഖാമൂലം ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ജൂണ്‍ 27 കഴിഞ്ഞിട്ടും നിര്‍മാണ ജോലികള്‍ പൂര്ത്തിയായില്ലെന്നാരോ
പിച്ച് പരാതിക്കാരനായ മനുഷ്യാവകാശ പ്രവര്ത്തകന് രാഗം റഹീം വീണ്ടും കമ്മിഷനെ സമീപിച്ചു. കമ്മിഷന് കെട്ടിടവിഭാഗം ചീഫ് എന്ജിനീയറില് നിന്നും വിശദീകരണം ആവശ്യപ്പെട്ടു.
മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ആശുപത്രി കെട്ടിടത്തിന്റെ രണ്ടുനിലകള്‍ പൂര്‍ത്തിയാക്കിയതെന്ന് ചീഫ് എന്‍ജിനീയര്‍ കമ്മിഷനെ അറിയിച്ചു. കെട്ടിടത്തിന്റെ സിവില്‍ വിഭാഗം ജോലികള്‍ ജൂണ്‍ 27 ന് തന്നെ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇലക്ട്രിക്കല്‍ ജോലികള്‍ ആരംഭിച്ചിട്ടില്ല. പ്രസ്തുത ജോലിയുടെ റീടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കെട്ടിടം പണിപൂര്‍ത്തിയായിട്ടും ഇലക്ട്രിക്കല്‍ ജോലികള്‍ ആരംഭിക്കാത്തത് ഖേദകരമാണെന്ന് കമ്മിഷന് ഉത്തരവില്‍ പറഞ്ഞു. ഇനിയും കാലതാമസം ഉണ്ടാകാതെ ജോലികള്‍ പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."