കണിയാപുരത്ത് യുവാവിനെ നടുറോഡില്‍ തലക്കടിച്ച് പരുക്കേല്‍പ്പിച്ചു
കഴക്കൂട്ടം: കണിയാപുരത്ത് തുണിക്കച്ചവടം നടത്തുന്ന കാസര്‍കോട് സ്വദേശിയായ യുവാവിനെ അക്രമി സംഘം മര്‍ദിച്ച് തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചു.
ഞായറാാഴ്ച രാത്രി പത്തരമണിയോടെ കണിയാപുരം റെയില്‍വേ സ്റ്റേഷനുടത്താണ് സംഭവം. കാസര്‍കോട് സ്വദേശിയായ വിജയാണ് (21) ആക്രമണത്തിനിരയായത്. ഫുഡ്ഫാത്തില്‍ തുണിക്കച്ചടം നടത്തുന്ന വിജയും അച്ഛനും വര്‍ഷങ്ങളായി കണിയാപുരത്താണ് വാടകക്കാണ് താമസം.
രാത്രിയില്‍ കണിയാപുരം ഭാഗത്തേക്ക് നടന്ന് വരുമ്പോഴാണ് റെയില്‍വേ സ്റ്റേഷന് സമീപം ഉണ്ടായിരുന്ന സംഘം ആക്രമിച്ചത്.നിലവിളികേട്ട് പിതാവ് മജ്ഞുനാഥും സമീപത്തുള്ളവരും ഓടിയെത്തിയാണ് തലയില്‍ നിന്ന് രക്തം വാര്‍ന്ന് കിടന്ന വിജയെ ആശുപത്രിയില്‍ എത്തിച്ചത്.
അക്രമികള്‍ പിതാവിനെയും മര്‍ദ്ദിച്ചതായി പരാതിയുണ്ട്. ഗുണ്ടാപിരിവ് നല്‍കാത്തതാണ് ആക്രമണത്തിന് കാരണമെന്നും പറയപ്പെടുന്നു. സംഭവമറിഞ്ഞ് മംഗലപുരം പൊലിസ് എത്തിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടിരുന്നു. കണിയാപുരം പ്രദേശത്ത് പലസ്ഥലങ്ങളില്‍ നിന്ന് വന്ന് ചേക്കേറുന്ന ഗുണ്ടാ സംഘങ്ങളുടെ നിരവധി അഴിഞ്ഞാട്ടങ്ങള്‍ ഉണ്ടായിട്ടും പൊലിസ് നടപടി സ്വീകരിക്കാതെ നിരുത്തരപാതമായി പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."