'ഒരാളുടേയും ജീവന് വെച്ച് കളിക്കരുത്' ;ഗാന്ധി കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ചതിനെതിരെ ശിവസേന
മുംബൈ: ഗാന്ധി കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കെതിരെ ശിവസേന. തങ്ങളുടെ മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയലിലാണ് വിമര്‍ശനം. ഡല്‍ഹി ആണെങ്കിലും മഹാരാഷ്ട്രയാണെങ്കിലും രാഷ്ട്രീയക്കാര്‍ക്ക് അവരുടെ പരിതസ്ഥിതിയില്‍ സുരക്ഷിതത്വം തോന്നണം എന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, മകന് രാഹുല്‍ ഗാന്ധി, മകള്‍ പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് നല്‍കിയിരുന്ന എസ്.പി.ജി സുരക്ഷക്ക് പകരം 'സെഡ് പ്ലസ്' സി.ആര്.പി.എഫ് സുരക്ഷ നല്‍കിയിരുന്നു.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മറ്റ് മന്ത്രിമാരും തങ്ങളുടെ സുരക്ഷയും ബുള്ളറ്റ്പ്രൂഫ് കാറുകളും ഉപേക്ഷിക്കാന്‍ തയ്യാറല്ല, അതുകൊണ്ടുതന്നെ ഗാന്ധി കുടുംബത്തിന്റെ സുരക്ഷയില്‍ ആശങ്ക ഉയരുന്നതും സ്വാഭാവികമാണെന്നും എഡിറ്റോറിയലില്‍ പറയുന്നു.
1985ല്‍ ഇന്ദിരാഗാന്ധി സ്വന്തം സുരക്ഷാ സൈനികരാല്‍ കൊല്ലപ്പെട്ട ശേഷമാണ് പ്രധാനമന്ത്രി, രാഷ്ട്രപതി, അവരുടെ അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്ക് എസ്.പി.ജി സുരക്ഷ കൊണ്ടുവരുന്നത്.
രാജീവ് ഗാന്ധിയുടെ മരണത്തോടെ മുന്‍ പ്രധാനമന്ത്രിമാരുടെ കുടുംബത്തിനും 10 വര്‍ഷത്തേക്ക് എസ്.പി.ജി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."