ജില്ലാ ആശുപത്രി നവീകരണം രണ്ടു മാസത്തിനകം: മന്ത്രി
കണ്ണൂര്‍: ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി നിലവാരത്തിലേക്കുയര്‍ത്തുന്നതിനുള്ള 76 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സപ്തംബര്‍ അവസാനത്തോടെ ആരംഭിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ആശുപത്രി നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമൊരുക്കിയായിരിക്കും ആശുപത്രി നവീകരണമെന്ന് മന്ത്രി പറഞ്ഞു. പരമാവധി രണ്ട് വര്‍ഷത്തിനിടയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കും കാത്ത്ലാബും ഉള്‍പ്പെടെയുള്ള വികസന മാസ്റ്റര്‍പ്ലാന്‍ പൂര്‍ണമായി നടപ്പാക്കാന്‍ നിര്‍മാണക്കരാര്‍ ഏറ്റെടുത്ത ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ചെയര്‍മാനും ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി കണ്‍വീനറുമായി പ്രത്യേക സമിതിക്ക് യോഗം രൂപം നല്കി.
തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് സമിതി. ഭരണ വിഭാഗം, ശസ്ത്രക്രിയാ വിഭാഗം, സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം, മെട്രോ കെയര്‍ വിഭാഗം, സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗം എന്നിങ്ങനെ അഞ്ച് ബ്ലോക്കുകളായി തിരിച്ചാണ് ആശുപത്രിയെ നവീകരിക്കുക. ആശുപത്രിക്കായി 1000 കെ.വിയുടെ പ്രത്യേക സബ്സ്റ്റേഷന് ബി.എസ്.എന്‍.എല്‍ സ്ഥാപിക്കും. 500 കെ.വി ലൈനിന് ജില്ലാ പഞ്ചായത്ത് വകയിരുത്തിയ ഒരു കോടി രൂപ ഉപയോഗിച്ച് ആധുനിക ജനറേറ്റര്‍ സംവിധാനം സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, അസിസ്റ്റന്റ് കലക്ടര്‍ ആസിഫ്.കെ യൂസഫ്, നാഷനല്‍ ഹെല്‍ത്ത് മിഷന് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. നിത വിജയന്, ബി.എസ്.എന്‍.എല്‍ ജോ. ചീഫ് എന്‍ജിനിയര്‍ മഹേന്ദ്ര റാവത്ത്, ഡി.എം.ഒ ഡോ. നാരായണ നായിക്, ഡി.പി.എം ഡോ. ലതീഷ് കെ.വി, അജിത് മാട്ടൂല്‍, ഡോ. പ്രീത പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."