മല്‍സ്യ വിത്തുല്പാദന കേന്ദ്രം: സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങി
ചെറുപുഴ: വയക്കര വയലിലെ മല്‍സ്യ വിത്തുല്പാദന വിപണന കേന്ദ്രത്തിന്റെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് അധികൃതരും ഫിഷറീസ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ചു.
പെരിങ്ങോം പഞ്ചായത്തിലെ വയക്കര വയലില്‍ ഏഴു കോടി രൂപ ചെലവില്‍ മൂന്നു വര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാകുക. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് മല്‍സ്യ വിത്തുല്പാദന വിപണന കേന്ദ്രം നിര്‍മിക്കുന്നത്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതിയംഗം പി.കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്തംഗം പി. ജാനകി, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിയംഗം എം.ടി.പി നൂര്‍ദ്ദീന്‍, പഞ്ചായത്തംഗം പി.എന്‍ മനോജ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ എം.ടി ഗണേശന്, ഓവര്‍സിയര്‍ ബിജു, ഫിഷറീസ് ഉദ്യോഗസ്ഥരായ മിനി നാരായണന്, റിജുല്‍ രാജു, സുനില്‍ സാമുവല്‍ എന്നിവരാണ് വയക്കര വയലിലെത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്ര കൃഷി വികാസ് യോജന പദ്ധതി പ്രകാരമാണ് വയക്കര വയലിലെ മല്‍സ്യ വിത്തുല്പാദന വിപണന കേന്ദ്രം ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."