കൂത്തുപറമ്പ്: റോഡില്‍ നിന്ന് കളഞ്ഞുകിട്ടിയ പതിനൊന്ന് പവന് സ്വര്‍ണാഭരണങ്ങള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പൊലിസിന്റെ സാന്നിധ്യത്തില്‍ ഉടമയെ ഏല്‍പ്പിച്ചു.
കണ്ണവം ടൗണിലെ ഓട്ടോ ഡ്രൈവര്‍മാരായ തൊടീക്കളത്തെ ടി. പ്രദീപന്, പന്നിയോട്ടെ സി.പി രജിലേഷ് എന്നിവരാണ് സ്വര്‍ണാഭരണങ്ങള്‍ തിരിച്ച് നല്കി മാതൃകയായത്. ചെണ്ടയാട്ടെ കെ.എം റഹൂഫിന്റെ ഭാര്യ ഷഹനാസിന്റെതായിരുന്നു സ്വര്‍ണാഭരണങ്ങള്‍. റഹൂഫ് മരുമകനോടൊപ്പം ബൈക്കില്‍ ഷഹനാസിന്റെ വീട്ടിലേക്കു പോകവെ കണ്ണവം ടൗണിനു സമീപം ചെറുവാഞ്ചേരി റോഡില്‍ വച്ച് സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ പേഴ്സ് വീണുപോകുകയായിരുന്നു.
വീണു കിട്ടിയ സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെട്ട പേഴ്സ് ഓട്ടോ ഡ്രൈവര്‍മാരായ ഇരുവരും കണ്ണവം പൊലിസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ കണ്ണവം എസ്.ഐ കെ.വി ഗണേശന്റെ സാന്നിധ്യത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ഉടമയ്ക്കു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."