വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി
ന്യൂഡല്‍ഹി: പശുസംരക്ഷകരെന്നുപറഞ്ഞ് അക്രമം നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ഗൗരവമായ ചര്‍ച്ചനടക്കുന്നതിനിടെ, വിവാദപരാമര്‍ശവുമായി ബി.ജെ.പി എം.പി ഹുകുംദേവ് നാരായണ്‍ യാദവ്. രാജ്യത്തെ മുസ്്‌ലിംകള്‍ ഹിന്ദുക്കളുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കണമെന്നും ഇന്ത്യയിലെ ഭൂരിപക്ഷം മുസ്്‌ലിംകളും ഹിന്ദുക്കളുടെ പിന്തുടര്‍ച്ചക്കാരാണെന്നുമാണ് എം.പിയുടെ വിവാദ പരാമര്‍ശം. മതവിദ്യാര്‍ഥിയായിരുന്ന ജുനൈദ് ട്രെയിനില്‍ കൊല്ലപ്പെട്ടത് സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണ്.
ഇതിനെ മതവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം ന്യായീകരിച്ചു. കേരളത്തിലെ കൊലപാതകങ്ങളെക്കുറിച്ച് എന്താണ് പ്രതിപക്ഷത്തിനു പറയാനുള്ളത്. മുസ്്‌ലിംകളല്ലാത്തതു കൊണ്ടാണ് അത് അപലപിക്കേണ്ടതല്ലാത്തത്. കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ മാറ്റി നിര്‍ത്തുന്നതെന്തിനാണ്. ഡല്‍ഹിയില്‍ നടന്ന സിക്ക് കൂട്ടക്കൊലയും ആള്‍ക്കൂട്ടം നടത്തിയ കൂട്ടക്കൊലയല്ലേ എന്നും യാദവ് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."