സഊദി കെ.എം.സി.സി സുരക്ഷാ പദ്ധതി: മൂന്നേകാല്‍ കോടി രൂപ വിതരണം ആറിന് പാണക്കാട്ട്
കോഴിക്കോട്: കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്നുള്ള 2018 വര്‍ഷത്തെ ആനുകൂല്യ വിതരണം 6ന് രാവിലെ 11ന് പാണക്കാട് ഹാദിയ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. മുസ്്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള ചെക്കുകള്‍ ഏറ്റുവാങ്ങും. ചടങ്ങില്‍ പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിക്കും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ്, എം.പി അബ്ദുസമദ് സമദാനി, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, അബ്ദുറഹിമാന് കല്ലായി, എം.സി മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടികശാല, പി.വി ഉണ്ണികൃഷ്ണന് തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.
അഞ്ചാം വര്‍ഷം പൂര്‍ത്തിയാക്കിയ കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ഈ വര്‍ഷം അംഗങ്ങളായിരിക്കേ മരണപ്പെട്ട 39 പേരുടെ കുടുംബത്തിനാണ് 6 ലക്ഷം രൂപ വീതം ആനുകൂല്യം നല്‍കുന്നത്. ഹൃദയ സംബന്ധമായ രോഗങ്ങള്‍ കാന്‍സര്‍,വൃക്ക ഗുരുതര രോഗങ്ങള്‍ക്കും അപകടങ്ങളില്‍ ഗുരുതരമായി പരുക്കേറ്റും ചികിത്സ തേടിയ നൂറ്റി അറുപതോളം പ്രവാസികള്‍ക്കായി തൊണ്ണൂറ് ലക്ഷം രൂപയുമടക്കം മൂന്നേകാല്‍ കോടി രൂപയുടെ ചികിത്സാ സഹായമാണ് ചടങ്ങില്‍ കൈമാറുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, ഓര്ഗനൈസിങ്് സെക്രട്ടറി ഇബ്രാഹീം മുഹമ്മദ്, സെക്രട്ടറി റഫീഖ് പാറക്കല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."