HOME
DETAILS
MAL
ബാബരി കേസില്‍ സുപ്രിംകോടതിയില്‍ പുന:പരിശോധനാ ഹരജി
backup
December 02 2019 | 10:12 AM
ന്യൂഡല്‍ഹി: ബാബരി ഭൂമി തര്ത്തകേസില് സുപ്രിംകോടതിയില്‍ പുനപരിശോധനാ ഹരജി നല്കി. ജമായത്ത് ഉലുമ അല്‍ ഹിന്ദ് എന്ന സംഘടനയാണ് ഹരജി നല്‍കിയത്.
ഭരണഘടനാ ബെഞ്ചിന്റെ വിധിപുനപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയിട്ടുള്ളത്. വിധിയില്‍ ഗുരുതരമായ പിഴവുകളുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. പുനപരിശോധനാ ഹരജിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ വിധി സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
മസ്ജിദ് തകര്‍ത്ത നടപടി നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി, മുസ്ലിംകള്ക്ക് പകരം അഞ്ചേക്കര്‍ ഭൂമി കേന്ദ്രസര്‍ക്കാറോ ഉത്തര്‍പ്രദേശ് സര്‍ക്കാറോ അയോധ്യയില്‍ നല്‍കണമെന്നാണ് ഉത്തരവിട്ടത്. പള്ളി നിര്‍മിക്കാന്‍ പകരം അഞ്ചേക്കര്‍ ഭൂമി വേണമെന്ന് ഒരു സംഘടനയും കോടതിയില്‍ ഉന്നയിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."