HOME
DETAILS
MAL
കേന്ദ്ര മന്ത്രി മുഖ്‌താർ അബാസ് നഖ്‌വി സഊദിയിൽ; 2020 ഹജ്ജ് കരാർ ഒപ്പ് വെക്കും
backup
December 02 2019 | 11:12 AM
ജിദ്ദ: ഇന്ത്യയും സഊദിയും തമ്മിൽ 2020 ലേക്കുള്ള ഹജ്ജ് കരാർ ഒപ്പുവെച്ചു. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയും സൗദി ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബന്ദനുമാണ് കരാറിൽ ഒപ്പു വെച്ചത്.
രണ്ട് ലക്ഷമെന്ന കഴിഞ്ഞ വർഷത്തെ ഇന്ത്യൻ ഹജ്ജ് ക്വാട്ട അതേപടി അടുത്ത വർഷവും തുടരും. ഇന്ത്യൻ ഹാജിമാർക്കുള്ള സേവനങ്ങളും നടപടിക്രമങ്ങളും പൂർണ്ണമായും ഡിജിറ്റൽവൽക്കരിക്കുമെന്ന് മന്ത്രി അറിയിച്ചു.
അതേ സമയം കണ്ണൂരിൽ പുതിയ ഹജ്ജ് എംബാർക്കേഷൻ പോയിൻ്റ് ഇപ്പോൾ പരിഗണനയിലില്ലെന്നും മുഖ്താർ അബ്ബാസ് നഖ്‌വി അറിയിച്ചു.
നേരത്തെ ജിദ്ദയിലെത്തിയ നഖ്‌വിയെ ഇന്ത്യൻ അംബാസഡറും കോൺസുൽ ജനറലും ചേർന്ന് എയർപോർട്ടിൽ സ്വീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."