ഹൃദ്രോഗ ചികിത്സാ ചെലവ് ഏകീകരിക്കണം: ജീവനി
രക്തക്കുഴലിലെ ബ്ലോക്ക് തീര്‍ക്കുന്നതിന് ഉപയോഗിക്കുന്ന സ്റ്റെന്റിന്റെ വില സര്‍ക്കാര്‍ കുറച്ചിട്ടും ഭീമമായ തുക തന്നെയാണ് രോഗികളില്‍ നിന്നും ഇപ്പോഴും ഈടാക്കി വരുന്നത്.
ആറാട്ടുപുഴ: സ്വകാര്യ മേഖലകളില്‍ ഹൃദ്രോഗ ചികിത്സാ ചെലവ് ഏകീകരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ജീവനിയുടെ സംയുക്ത വാര്‍ഷിക പൊതുയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹൃദയ സംബന്ധിയായ ചികിത്സാ സമ്പ്രദായത്തിലെ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി, വാല്‍വ് മാറ്റി വെക്കല്‍ ശസ്ത്രക്രിയ, ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ തുടങ്ങിയവക്ക് സ്വകാര്യ മാനേജ്മെന്റ് ആശുപത്രികളില്‍ വ്യത്യസ്തമായ രീതികളിലാണ് ചികിത്സാ ചെലവ് വാങ്ങുന്നത്.
രക്തക്കുഴലിലെ ബ്ലോക്ക് തീര്‍ക്കുന്നതിന് ഉപയോഗിക്കുന്ന സ്റ്റെന്റിന്റെ വില സര്‍ക്കാര്‍ കുറച്ചിട്ടും ഭീമമായ തുക തന്നെയാണ് രോഗികളില്‍ നിന്നും ഇപ്പോഴും ഈടാക്കി വരുന്നത്. ഇതു മൂലം പാവപ്പെട്ട രോഗികള്‍ പലയിടത്തും ചൂഷണം ചെയ്യപ്പെടുന്നുണ്ട്.
ഇതിനൊരു അറുതി വരുത്താനും ശാശ്വത പരിഹാരത്തിനും വേണ്ടി ഓരോ വിഭാഗത്തിനും ചികിത്സാ ചെലവ് ഏകീകരിച്ച് അടിയന്തിരമായി സര്‍ക്കാര്‍ ഉത്തരവ് ഇറക്കണം. ഇത് പാലിക്കാത്ത ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ജീവനിയുടെ പ്രമേയം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഇക്കാര്യം സൂചിപ്പിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ജീവനി പരാതി കൊടുക്കും.
ആറാട്ടുപുഴ ശാസ്താ കൃപയില്‍ വെച്ച് കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് കെ.വി.അഷ്ടമൂര്‍ത്തി അധ്യക്ഷത വഹിച്ചു.മാനേജിങ്ങ് ട്രസ്റ്റി എം.രാജേന്ദ്രന്, വൈസ് പ്രസിഡന്റ് എം.ചന്ദ്രശേഖരന്, സെക്രട്ടറി എ. പത്മനാഭന്, ജോയിന്റ് സെക്രട്ടറി സുനില്‍ പി മേനോന്, ട്രഷറര്‍ എം.സോമസുന്ദരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."