ആദിവാസി ഊരുകള്‍ ലഹരിമുക്തമാക്കാനുള്ള പദ്ധതികള്‍ നടപ്പായില്ല
കല്‍പ്പറ്റ: ആദിവാസി ക്ഷേമ പദ്ധതികള്‍ക്കായി കോടിക്കണക്കിന് ഫണ്ടു വിനിയോഗിക്കുമ്പോഴും ആദിവാസി ഊരുകളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന് കുറവില്ല.
അമിത മദ്യപാനം, പുകയില, പാന്‍മാസാല എന്നിവയുടെ വന്‍തോതിലുള്ള ഉപയോഗത്താല്‍ വായിയില്‍ അര്‍ബുദം അടക്കമുള്ള രോഗങ്ങളാല്‍ വലയുകയാണ് കോളനിവാസികള്‍. കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ പടവുരം, മൈലാടി എന്നീ കോളനികളില്‍ കഴിഞ്ഞ എതാനും ദിവസങ്ങള്‍ക്ക് മുമ്പ് വായില്‍ കാന്‍സര്‍ ബാധിച്ച് രണ്ടു ആദിവാസി സ്ത്രീകള്‍ മരിച്ചിരുന്നു. മുതിര്‍ന്നവരിലും കൗമാരക്കാര്‍ക്കിടയിലും ലഹരി പദാര്‍ഥങ്ങളുടെ അമിത ഉപയോഗം മൂലം മാനസിക രോഗത്തിനും മാനസിക വൈകല്യത്തിനും അടിമപ്പെടുന്നതിന് കാരണമായിട്ടുണ്ട്. ജില്ലയില്‍ ബാവലി അടക്കമുള്ള അതിര്‍ത്തികളിലും മദ്യം സുലഭമായതോടെ ചില്ലറയായും മെത്തമായും വിദേശ മദ്യം കൊണ്ടുവന്നു കോളനികളില്‍ വില്‍പ്പന നടത്തുന്ന മാഫിയകള്‍ സജീവമാണ്.
മദ്യത്തില്‍ മുങ്ങുന്ന കോളനികളെ ലഹരിമുക്തമാക്കാന്‍ പൊലിസും എക്‌സൈസും ഇടപെടലുകള്‍ നടത്തുമ്പോഴും ലഹരിയുടെ പിടിവിടാന്‍ കോളനിവാസികള്‍ തയാറല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."