കാലാവസ്ഥാ വ്യതിയാനം: യു.എന്‍ ഉച്ചകോടി തുടങ്ങി
മാഡ്രിഡ്: ലോകത്ത് അതിവേഗം ശക്തിയാര്‍ജിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് മുന്നറിയിപ്പു നല്‍കിക്കൊണ്ട് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന കാലാവസ്ഥാ വ്യതിയാനം മുഖ്യ വിഷയമായുള്ള യു.എന്‍ ഉച്ചകോടി സ്പെയിന് തലസ്ഥാനമായ മാഡ്രിഡില്‍ തുടങ്ങി.
വരുന്ന ദശാബ്ദത്തിന്റെ അവസാനത്തോടെ നമുക്ക് രണ്ടിലൊരു വഴി തെരഞ്ഞെടുക്കേണ്ടിവരുമെന്നും അതിലൊന്ന് 2050ഓടെ കാര്‍ബണ്‍ നിയന്ത്രിതമാക്കുകയാണെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ദിവസേന യുവജനങ്ങള്‍ തന്നെ വിളിച്ച് കൂടുതല്‍ പലതും ചെയ്യാന്‍ പറയുന്നു. അവര്‍ക്കറിയാം, ശരിയായ പാത നാളേക്കു കാത്തിരിക്കാതെ ഇന്നു തന്നെ തെരഞ്ഞെടുക്കണമെന്ന്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ബണ്‍ മലിനീകരണം ആഗോളതലത്തില്‍ 10 വര്‍ഷം മുന്‍പുണ്ടായിരുന്ന 3.3 ശതമാനത്തില്‍ നിന്ന് ഇരട്ടിയായി ഇന്ന് ഏഴുശതമാനമായിരിക്കുകയാണ്. കാര്‍ബണ്‍ മൂന്നിലൊന്നും പുറന്തള്ളുന്ന ജി20 രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികളുണ്ടാവേണ്ടതുണ്ടെന്നും ഗുട്ടറസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."