മനുഷ്യാവകാശ ദിനം: എസ്.കെ.എസ്.എസ്.എഫ് സാംസ്കാരിക സെമിനാര്‍ പരപ്പനങ്ങാടിയില്‍
പുത്തനത്താണി: എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് പരപ്പനങ്ങാടിയില്‍ സാംസ്കാരിക സെമിനാര്‍ സംഘടിപ്പിക്കും. എം.പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യും.
സയ്യിദ് പി.എസ്.എച്ച് തങ്ങള്‍, അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍, പി.വി ശബീര്‍, എ. ശിവദാസന്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ അധ്യക്ഷനായി. സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി തങ്ങള്‍ മണ്ണാറക്കല്‍, ശാഫി മാസ്റ്റര്‍ ആട്ടീരി, അനീസ് ഫൈസി മാവണ്ടിയൂര്‍, മുഹമ്മദലി മാസ്റ്റര്‍ പുളിക്കല്‍, നൗഷാദ് ചെട്ടിപ്പടി, മുഹമ്മദ് റാസി ബാഖവി സൂപ്പര്‍ബസാര്‍, മൊയ്തീന് കുട്ടി മൗലവി കരേക്കാട്, ശംസുദ്ദീന്‍ ഫൈസി കുണ്ടൂര്‍, ജലീല്‍ ചാലില്‍കുണ്ട്, അലി കുളങ്ങര, അഷ്റഫ് മലയില്‍, ശാക്കിര്‍ ഫൈസി കാളാട്, മുഹമ്മദ്കുട്ടി കുന്നുംപുറം സംസാരിച്ചു. പരിപാടിയുടെ വിജയത്തിന് വേണ്ടിയുള്ള എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംയുകത കണ്വന്ഷന് ഇന്ന് വൈകിട്ട് നാലിന് പരപ്പനങ്ങാടി അഞ്ചപ്പുര നജ്മുല്‍ ഹുദാ മദ്റസ ഓഡിറ്റോറിയത്തില്‍ നടക്കും. മേഖലാ, ക്ലസ്റ്റര്‍, മുനിസിപ്പല്‍ ഭാരവാഹികള്‍ ശാഖാ പ്രസിഡന്റ് സെക്രട്ടറിമാര്‍, പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."