HOME
DETAILS

ചൈനയെ പിളര്‍ക്കാന്‍ അനുവദിക്കില്ല, കടന്നു കയറ്റങ്ങളെ തകര്‍ക്കും- ഷി ജിന്‍ പിങ്

  
backup
August 01 2017 | 07:08 AM

wont-allow-anyone-to-split-china


ബെയ്ജിങ്: ചൈനയെ പിളര്‍ക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 90ാം വാര്‍ഷികച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ചൈന സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല. ആക്രമണങ്ങളൊ വിപുലീകരണമൊ രാജ്യത്തിന് ആവശ്യമില്ല. അതേസമയം, കടന്നു കയറ്റങ്ങളെ ചെറുക്കാനാവുമെന്ന ആത്മവശ്വാസം രാജ്യത്തിനുണ്ട്'- അദ്ദേഹം പറഞ്ഞു. രാജ്യത്തെ പിളര്‍ക്കാന്‍ തങ്ങള്‍ ആരോയും അനുവദിക്കില്ല. അതൊരു വ്യക്തിയായാലും, സംഘടനയായാലും രാഷ്ട്രീയ പാര്‍ട്ടിയായാലും പുറത്തുളളവരായാലും ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൈനയില്‍നിന്ന് ഒരു ഭാഗത്തെ അടര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ അനുവദിച്ചുകൊടുക്കില്ല. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, വികസന താല്‍പ്പര്യങ്ങള്‍ തുടങ്ങിയവയെ ഹനിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ലെന്നും ജിന്‍പിങ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കു നേരെയുള്ള ഒളിയമ്പുകളായിരുന്നു ജിന്‍പിങ്ങിന്റെ പ്രസംഗത്തിലുടനീളം. എന്നാല്‍ ഒരു രാജ്യത്തെയോ ഒരു പ്രശ്‌നത്തെയോ ജിന്‍പിങ് പേരെടുത്തു പരാമര്‍ശിച്ചില്ല. ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി നേതാവ് സായ് ഇങ് വെന്‍ പ്രസിഡന്റ് ആയ തായ്‌വാനുമായും ചൈന സ്വരച്ചേര്‍ച്ചയിലല്ല ഉള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago