HOME
DETAILS

ഗവര്‍ണ്ണര്‍ക്കെതിരെ നട്ടെല്ല് നിവര്‍ത്തി നാല് വാക്ക് ആദ്യം മുഖ്യമന്ത്രി പറയട്ടെ: വി.ടി ബല്‍റാം

  
backup
August 01 2017 | 07:08 AM

2542387354

തിരുവനന്തപുരം: തലസ്ഥാനത്തെ അക്രമ സംഭവങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയതിനെച്ചൊല്ലി ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രതിഷേധിക്കാത്തതിനെ ന്യായീകരിച്ച് വി.ടി ബല്‍റാം എം.എല്‍.എ. മമത ബാനര്‍ജി കാട്ടിയ ആര്‍ജ്ജവം പിണറായി വിജയനില്ലാതെ പോയതിന് തങ്ങളെ പഴിക്കേണ്ടെന്നാണ് വി.ടി ബല്‍റാം പറയുന്നത്.

ഇക്കാര്യത്തില്‍ ഗവര്‍ണ്ണര്‍ക്കെതിരെ നട്ടെല്ല് നിവര്‍ത്തി നാല് വാക്ക് പറയാന്‍ ആദ്യം മുഖ്യമന്ത്രി വിജയന്‍ തയ്യാറാവട്ടെ. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഔദ്യോഗികമായ പ്രതിഷേധം രേഖപ്പെടുത്തട്ടെ. അങ്ങനെയാണെങ്കില്‍ പ്രതിപക്ഷം തീര്‍ച്ചയായും പിന്തുണക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

'ഞാന്‍ ഗവര്‍ണ്ണറുടെ അടിമയല്ല, എന്നെ വിരട്ടാന്‍ നോക്കണ്ട' എന്ന് മുഖത്തടിച്ച് പറഞ്ഞ മമത ബാനര്‍ജിയും ഇതേപോലൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്. ആ ആര്‍ജ്ജവം വിജയനില്ലാത്തതിന് കോണ്‍ഗ്രസിനാണോ കുറ്റം?

അടുത്താഴ്ച നിയമസഭ ചേരുന്നുണ്ട്. സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയാണെങ്കില്‍ ഗവര്‍ണ്ണര്‍ വഴിയുള്ള കേന്ദ്രത്തിന്റെ കൈകടത്തലിനെതിരെ പ്രമേയമവതരിപ്പിക്കട്ടെ. പ്രതിപക്ഷത്തിന്റെ പിന്തുണ ഉണ്ടാവുമെന്നും ബല്‍റാം വ്യക്തമാക്കുന്നു.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ക്രമസമാധാനം ചർച്ച ചെയ്യുന്നതിനായി ഗവർണ്ണർ മുഖ്യമന്ത്രിയേയും ഡിജിപിയേയും സമ്മൺ ചെയ്തതിനേക്കുറിച്ച്‌ കോൺഗ്രസ്‌ അനുഭാവികൾ സോഷ്യൽ മീഡിയയിൽ വേണ്ടത്ര പ്രതിഷേധം പ്രകടിപ്പിച്ചില്ല എന്നാണ്‌ ചില സൈബർ സിപിഎമ്മുകാരുടെ പരാതി. ഗവർണ്ണർ മുഖ്യമന്ത്രിയെ വിളിച്ച്‌ വരുത്തിയതിന്‌ മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ പാർട്ടിക്കോ ഇല്ലാത്ത പരാതി കോൺഗ്രസിന്‌ വേണമെന്നും ഇല്ലെങ്കിൽ കോൺഗ്രസ്‌ ഗവർണ്ണറുടെ അമിതാധികാരപ്രവണതക്ക്‌ കുടപിടിക്കുന്നതായി ഞങ്ങളങ്ങ്‌ വിധിച്ചുകളയും എന്നുമുള്ള ടോണാണ്‌

ഇത്തരക്കാരുടേത്‌. അത്‌ വിലപ്പോവില്ല.

ഗവർണ്ണർ സംസ്ഥാനത്തെ പ്രഥമ പൗരനാണ്‌. സാങ്കേതികമായാണെങ്കിലും സംസ്ഥാന ഭരണാധികാരി ആണ്‌. ക്രമസമാധാനനില ഉൾപ്പെടെയുള്ള കാര്യങ്ങൾ നിരീക്ഷിക്കാനും കേന്ദ്രത്തെ അറിയിക്കാനും ഉത്തരവാദിത്തവുമുണ്ട്‌. അക്കാര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ ഗവർണ്ണർ ആഗ്രഹിക്കുന്നുവെങ്കിൽ അതിന്‌ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്‌ അങ്ങോട്ട്‌ പോവാൻ ഗവർണ്ണർക്ക്‌ സാധിക്കില്ല. മുഖ്യമന്ത്രിയെ തന്റെ ഔദ്യോഗിക വസതി/ഓഫീസ്‌ ആയ രാജ്‌ഭവനിലേക്ക്‌ വിളിപ്പിക്കാനേ പറ്റൂ. അതിനുപയോഗിക്കുന്ന ഔപചാരിക വാക്കാണ്‌ സമ്മൺ ചെയ്യുക എന്നത്‌. അത്‌ കേൾക്കുമ്പോഴേക്ക്‌ കോടതി പ്രതികളെ സമ്മൺസ്‌ അയച്ച്‌ വിളിപ്പിക്കുന്ന സീൻ ഒന്നും ഓർക്കേണ്ടതില്ല. ഇംഗ്ലീഷ്‌ ഭാഷയുടെ ഒരു രീതി ആണെന്ന് വിചാരിച്ചാ മതി.

പിന്നെ ഗവർണ്ണർ അങ്ങനെ വിളിപ്പിക്കുമ്പോഴേക്കും വിനീതവിധേയനായി മുഖ്യമന്ത്രി നേരിൽപ്പോയി ഹാജരാകണോ എന്ന വിഷയം. അതിനുത്തരം പറയേണ്ടത്‌ പിണറായിയാണ്‌. വേണമെങ്കിൽ ഒരു റിപ്പോർട്ട്‌ തയ്യാറാക്കി ചീഫ്‌ സെക്രട്ടറി വഴി ഗവർണ്ണർക്ക്‌ കൊടുത്തുവിടാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അത്‌ വിജയൻ ചെയ്തില്ല എന്നതിനർത്ഥം അദ്ദേഹത്തിന്‌ ആ വിളിപ്പിക്കലിൽ പരാതി ഇല്ല എന്നാണ്‌. "ഞാൻ ഗവർണ്ണറുടെ അടിമയല്ല, എന്നെ വിരട്ടാൻ നോക്കണ്ട" എന്ന് മുഖത്തടിച്ച്‌ പറഞ്ഞ മമത ബാനർജിയും ഇതേപോലൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്‌. ആ ആർജ്ജവം വിജയനില്ലാത്തതിന്‌ കോൺഗ്രസിനാണോ കുറ്റം?

ഇക്കാര്യത്തിൽ ഗവർണ്ണർക്കെതിരെ നട്ടെല്ല് നിവർത്തി നാല്‌ വാക്ക്‌ പറയാൻ ആദ്യം മുഖ്യമന്ത്രി വിജയൻ തയ്യാറാവട്ടെ. അല്ലെങ്കിൽ അദ്ദേഹത്തിന്റെ പാർട്ടി ഔദ്യോഗികമായ പ്രതിഷേധം രേഖപ്പെടുത്തട്ടെ. അങ്ങനെയാണെങ്കിൽ പ്രതിപക്ഷം തീർച്ചയായും പിന്തുണക്കും. അടുത്താഴ്ച നിയമസഭ ചേരുന്നുണ്ട്‌. സർക്കാർ മുൻകൈ എടുക്കുകയാണെങ്കിൽ ഗവർണ്ണർ വഴിയുള്ള കേന്ദ്രത്തിന്റെ കൈകടത്തലിനെതിരെ പ്രമേയമവതരിപ്പിക്കട്ടെ. പ്രതിപക്ഷത്തിന്റെ പിന്തുണ ഉണ്ടാവും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago
No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം; മനഃപൂര്‍വമായ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago