HOME
DETAILS
MAL
സംഘര്‍ഷങ്ങളൊഴിവാക്കാന്‍ സംയമനം പാലിക്കാന്‍ സി.പി.എം -ബി.ജെ.പി ധാരണ
backup
August 01 2017 | 07:08 AM
തിരുവനന്തപുരം: തലസ്ഥാനത്ത് സംഘര്‍ഷങ്ങളൊഴിവാക്കാന്‍ സംയമനം പാലിക്കാന്‍ സി.പി.എം- ബി.ജെ.പി ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണ. പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കും. പ്രവര്‍ത്തകര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പരിഹരിക്കാനായി ജില്ലാ നേതാക്കള്‍ ഇടപെടാനും ധാരണയായി.
സമാധാനത്തിനായി സഹകരിക്കുമെന്നും അക്രമസംഭവങ്ങളില്‍ നേരിട്ടോ അല്ലാതെയോ ബന്ധമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കില്ലെന്നും ചര്‍ച്ചയ്ക്കു ശേഷം പുറത്തെത്തിയ സി.പി.എം -ബി.ജെ.പി നേതാക്കള്‍ അറിയിച്ചു.
ഇന്നലെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലുണ്ടായ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഉഭയകക്ഷിയോഗം ചേര്‍ന്നത്. അടുത്ത ഞായറാഴ്ച്ചയാണ് സര്‍വ്വകക്ഷിയോഗം ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."