HOME
DETAILS
MAL
എംപ്ലോയ്മെന്റ് എക്സചേഞ്ച് ഷൊര്‍ണൂരിന് നഷ്ടപെടില്ലെന്ന് നഗരസഭ ചെയര്പേഴ്സന്
backup
December 05 2018 | 05:12 AM
ഷൊര്‍ണൂര്‍: എംപ്ലോയ്മെന്റ് എക്സചേഞ്ച് ഷൊര്‍ണൂരിന് നഷ്ടപെടില്ലെന്ന് നഗരസഭ ചെയര്പേഴ്സന് വി. വിമല. നിലവില്‍ എക്സചേഞ്ച് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം അസൗകര്യങ്ങളാന് ഒറപ്പാലത്തേക്ക് മാറ്റുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെയര്പേഴ്സ്റ്റന്റെ മറുപടി. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മൈനര്‍ ഇറിഗേഷന്‍ ഓഫിസിലാണ് എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുക. ഇറിഗേഷന്‍ ഓഫിസ് കുളഞ്ചേരി കുളത്തിനു സമീപമുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.
എക്സ്ചേഞ്ചിന് കെട്ടിടം വേണമെന്ന് കാണിച്ച് എംപ്പോയ്മെന്റ് ഓഫിസ്, ചെയര്‍പേഴ്സനോട് ആവശ്യപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം എക്സ്ചേഞ്ചിന് നല്കാന് തീരുമാനിച്ചത്. ഇനി നടപടി ക്രമങ്ങള്‍ മാത്രമേ വേണ്ടതുള്ളുവെന്ന് ചെയര്പേഴ്സന്കൂട്ടി ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."