സബ് രജിസ്ട്രാര്‍ ഓഫിസിന് ശാപമോക്ഷമാകുന്നു
ഇരിങ്ങാലക്കുട: 50 വര്‍ഷത്തിലധികമായി ഇരിങ്ങാലക്കുട ഠാണാവിലെ വാടകകെട്ടിടത്തില് പ്രവര്‍ത്തിക്കുന്ന സബ് രജിസ്ട്രാര്‍ ഓഫിസിനു ശാപമോക്ഷമാകുന്നു.
10 മുതല്‍ മിനി സിവില്‍ സ്റ്റേഷനിലെ പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ അഡിഷണല്‍ ബ്ലോക്കില്‍ ആര്.ഡി.ഒ ഓഫിസിനു എതിര്‍വശത്തായി പ്രവര്‍ത്തനമാരംഭിക്കുമെന്നു രജിസ്ട്രാര്‍ ടോണി ജോര്‍ജ്ജ് അറിയിച്ചു.
വര്‍ഷങ്ങളായി അപകടാവസ്ഥയില്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ ഏതു സമയവും ഒരു ദുരന്തത്തെ പ്രതീക്ഷിച്ചാണ് ജീവനക്കാര്‍ ജോലി ചെയ്തിരുന്നത്. കാലപഴക്കത്തില്‍ അപകടാവസ്ഥയിലുള്ള ബീമിനു താഴെയുള്ള ഈ ഓഫിസ് മാറ്റത്തിനായി ശ്രമം തുടങ്ങിയിട്ടു വര്‍ഷങ്ങള്‍ ഏറെയായി.
വേളൂക്കര, മുരിയാട്, കാറളം പഞ്ചായത്തുകളും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പ്രദേശങ്ങളുമാണ് രജിസ്ട്രാര്‍ ഓഫിസിന്റെ പരിധിയില്‍ വരുന്നത്.
ഇത്രയും സ്ഥലങ്ങളിലെ ഭൂമിയിടപാടുകളുടെയും മറ്റും പ്രമാണങ്ങള്‍ സൂക്ഷിക്കാന്‍ ഈ കെട്ടിടം പര്യാപ്തമായിരുന്നില്ല.
ഠാണാവിലെ പാര്‍ക്കിങ് പ്രശ്നവും രൂക്ഷമായിരുന്നു. പത്ത് ജീവനക്കാരാണ് ഇരിങ്ങാലക്കുടയിലെ സബ് രജിസ്ട്രാര്‍ ഓഫിസില്‍ ജോലി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."