HOME
DETAILS

സഊദിയില്‍ നിയമലംഘകര്‍ക്ക് 50,000 റിയാല്‍ പിഴയും ജയില്‍ ശിക്ഷയും

  
backup
August 01 2017 | 15:08 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b2%e0%b4%82%e0%b4%98%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

ദമാം: സഊദിയില്‍ പൊതുമാപ്പ് അവസാനിച്ചതോടെനിയമലംഘകര്‍ക്ക് കടുത്ത ശിക്ഷാ നടപടികളുമായി സഊദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. ഇഖാമ, തൊഴില്‍ നിയമലംഘകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിയമലംഘകര്‍ക്ക് ആറു മാസം തടവും 50,000 റിയാല്‍ പിഴയും ചുമത്തുമെന്നും ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ വിദേശികളെ നാടുകടത്തുമെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.

സ്‌പോണ്‍സറെ മറയാക്കി സ്വന്തമായി തൊഴില്‍ ചെയ്യുന്ന വിദേശികള്‍ക്ക് 10,000 റിയാല്‍ പിഴയും ഒരു മാസം തടവും ശിക്ഷ ലഭിക്കും ഇതിനു പുറമെ സ്വന്തം ബിസിനസ്സ് നടത്താന്‍ സഹായം ചെയ്യുന്ന സ്‌പോണ്‍സര്‍മാര്‍ക്കും ശിക്ഷ വിധിക്കും. തൊഴില്‍ വിപണി ക്രമീകരിക്കുന്നതിന് നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന മുഴുവന്‍ വിദേശികളെയും നാടുകടത്തണം. അതിനുള്ള ശ്രമം തുടരുമെന്നും ആഭ്യന്തര വകുപ്പും തൊഴില്‍ വകുപ്പും വ്യക്തമാക്കി.

നാലു മാസം നീണ്ടു നിന്ന പൊതുമാപ്പ് അവസാനിച്ച സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പരിശോധന ശക്തമാക്കി. ലക്ഷക്കണക്കിന് ആളുകള്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും നിരവധി പേര്‍ ഇത്തരത്തില്‍ രാജ്യത്തു കഴിയുന്നതായാണ് അധികൃതര്‍ കരുതുന്നത്. കൂടാതെ തൊഴില്‍ വിപണിയിലെ ലംഘനങ്ങള്‍ തടയുന്നതിനും ശക്തമായ നീക്കമാണ് ആരംഭിച്ചിരിക്കുന്നത്. വിദേശികള്‍ സ്വന്തം നിലയില്‍ ജോലി ചെയ്യുന്നതും തെരുവുകളില്‍ കച്ചവടം നടത്തുന്നതും നിയമലംഘനമാണ്.

തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്യാന്‍ അനുമതിയില്ല. താമസാനുമതിരേഖയായ ഇഖാമയില്‍ രേഖപ്പെടുത്തിയിട്ടുളള തൊഴിലിന് വിരുദ്ധമായി ജോലി ചെയ്യുന്നതും നിയമലംഘനമാണ്. ഇത്തരത്തിലുള്ളവരെയും തൊഴില്‍ നിയമലംഘകരായി കണക്കാക്കി ശിക്ഷ വിധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  19 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  19 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  19 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  19 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  19 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  19 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  19 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  19 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  19 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  19 days ago