മുഖം മിനുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍: അവസാന ലാപ്പില്‍ ജലീലും ടി.പി രാമകൃഷ്ണനും എ,സി മൊയ്തീനും മാറിയേക്കും, ശ്രീരാമകൃഷ്ണനും സ്വരാജും ഷംസീറും മന്ത്രിയായേക്കുമെന്നും റിപ്പോര്‍ട്ട്
തിരുവന്തപുരം: വിവാദങ്ങള്‍ക്കുനടുവില്‍ സംസ്ഥാന സര്‍ക്കാര്‍ ആടി ഉലയുമ്പോള്‍ അവസാന ലാപ്പില്‍ മന്ത്രിസഭയുടെ മുഖം മാറ്റാനൊരുങ്ങി പിണറായി സര്‍ക്കാര്‍. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയും മോശം കാലാവസ്ഥയിലുള്ളവരെ മാറ്റിയുമാണ് പുതിയ പരിഷ്‌കാരമെന്നാണ് ഒരു വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഇതിന് മുഖ്യമന്ത്രിയും സംഘവും വിദേശയാത്ര കഴിഞ്ഞെത്തിയശേഷം നടപടികളുണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
12 സി.പി.എം മന്ത്രിമാരിലാണ് മാറ്റം വരിക. അതേസമയം ഉന്നത വിദ്യാഭ്യാസ മന്ത്രിയെ മാറ്റി നിലവിലെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കാനും പ്ലാനുണ്ട്. അതുപോലെ പുതുമുഖമായ എം.സ്വരാജും എ.എന്‍. ഷംസീറും മന്ത്രി സഭയിലെത്തിയേക്കും. സ്വരാജിനെ മന്ത്രിയാക്കുന്നതിലൂടെ തൃപ്പുണിത്തുറയുടെ മാത്രം പ്രാതിനിധ്യമല്ല മലപ്പുറത്തിന്റെ കൂടി പ്രതിനിധിയാകും. മന്ത്രി ജലീലിനെ മാറ്റുന്നതോടെ മലപ്പുറത്തിന് രണ്ടു മന്ത്രിമാരെ ലഭിച്ചെന്നും പറഞ്ഞുനില്‍ക്കാം.
എ.സി. മൊയ്തീന്‍, ടി.പി രാമകൃഷ്ണന്‍ എന്നിവര്‍ മന്ത്രിസഭയില്‍ നിന്നു പുറത്തായേക്കും. ഇവര്‍ ഒഴിവാകാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണറിയുന്നത്. പി.ശ്രീരാമകൃഷ്ണന്‍ മന്ത്രിയാകുന്നതോടെ സുരേഷ് കുറുപ്പോ രാജു എബ്രഹാമോ സ്പീക്കറായേക്കും. കെ.കെ. ഷൈലജയും ജെ.മേഴ്‌സിക്കുട്ടിയമ്മയും മന്ത്രി സഭയിലുണ്ടാകും. ഇ.പി. ജയരാജനും എ.കെ ബാലനും തുടര്‍ന്നേക്കും. തോമസ് ഐസക്, എം.എം മണി, സി.രവീന്ദ്രനാഥ് എന്നിവരും തുടര്‍ന്നേക്കും. മന്ത്രി ജലീലിന്റെ കാര്യത്തില്‍ പിണറായി വിജയനു താത്പര്യമുണ്ടെങ്കിലും മറിച്ചൊരു തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം.
ഒരുപക്ഷേ കെ.ബി. ഗണേഷ് കുമാര്‍, സി.കെ ശശീന്ദ്രന്‍ എന്നിവരും മന്ത്രി സഭയിലെത്തിയേക്കാം. ശേഷിക്കുന്ന 17 മാസമെങ്കിലും ഭരണം മികച്ചയാതിയട്ടില്ലെങ്കില്‍ കേരളം കൈവിട്ടുപോകുമെന്ന തിരിച്ചറിവിലാണ് സര്‍ക്കാര്‍ മുഖം മിനുക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്. ഇതിന് പാര്‍ട്ടിയും അംഗീകാരം നല്‍കിയതയാണ് വിവരം. മുഖ്യമന്ത്രിയുടെ വിദേശയാത്ര കഴിഞ്ഞെത്തിയാല്‍ ഉടന്‍ തീരുമാനമുണ്ടായേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."