കോണ്‍ഗ്രസ് സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ വിസ്മരിക്കാനാവില്ലെന്ന്
മാന്നാര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ജനമനസുകളില്‍ നിന്നും തുടച്ചുനീക്കുവാന്‍ മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാരിന്റെ ശ്രമം വിലപ്പോവുകയില്ലെന്ന് കെ.പി.സി.സി. സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ്.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ മറച്ചുവയ്ക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധി ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മാന്നാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍
പാവുക്കര മേഖല കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ടി.സി. ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി. അംഗം കറ്റാനം ഷാജി മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജില്ലാപഞ്ചായത്തംഗം ജോജി ചെറിയാന്‍ ആദരിച്ചു. ഉന്നതവിജയം
നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരില്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. അജിത് പഴവൂര്‍, ഹരീഷ്, സാബു, അനില്‍ മാന്തറ, അസീസ് പാവുക്കര, പ്രകാശ് മൂലയില്‍, പി.വി. കുര്യന്‍, ഹരി പാലമൂട്ടില്‍, അന്‍സില്‍ അസീസ്, കെവിന്‍, അലക്‌സ്എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."