HOME
DETAILS
MAL
ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ 106 ദിവസത്തിന് ശേഷം പി. ചിദംബരം ജയില്‍ മോചിതനായി
backup
December 04 2019 | 15:12 PM
ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ സുപ്രിം കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി പി. ചിദംബരത്തിന് 106 ദിവസത്തിന് ശേഷം ജയിലില്‍ നിന്ന് മോചനം.
കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കോടതിയുടെ അനുവദമില്ലാതെ യാത്ര നടത്തരുതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ എപ്പോള്‍ വേണമെങ്കിലും ഹാജരാകണമെന്നും പൊതുജനങ്ങളുമായോ മാധ്യമങ്ങളുമായോ ഏതെങ്കിലും തരത്തിലുള്ള സംഭാഷണമോ അഭിമുഖമോ നടത്തരുതെന്നും ജാമ്യവ്യവസ്ഥയില്‍ പറഞ്ഞിട്ടുണ്ട്.
ജയിലിന് പുറത്ത് മകന്‍ കാര്‍ത്തി ചിദംബരവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചിദംബരത്തെ സ്വീകരിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 21നാണ് സി.ബി.ഐ സംഘം ചിദംബരത്തെ അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലടച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."