HOME
DETAILS
MAL
ദേശീയപാതാ വികസനം: പ്രത്യേക ഓഫിസും ജീവനക്കാരെയും അനുവദിച്ചു
backup
December 06 2018 | 05:12 AM
കല്ലമ്പലം: ആറ്റിങ്ങല്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായ ആറ്റിങ്ങല്‍ ബൈപ്പാസ് പദ്ധതിക്ക് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേകം ഓഫിസും ജീവനക്കാരെയും അനുവദിച്ചു.
കടമ്പാട്ടുക്കോണം മുതല്‍ മാമം വരെയുള്ള ദേശീയപാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി പുതിയ താലൂക്ക് ഓഫിസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ആറ്റിങ്ങല്‍ മിനി സിവില്‍ സ്റ്റേഷനിലാണ് ഓഫിസ് പ്രവര്‍ത്തിപ്പിക്കുക. സ്പെഷ്യല്‍ തഹസില്ദാരെക്കൂടാതെ 14 തസ്തികകളും അനുവദിച്ചിട്ടുണ്ട്. ആയാംകോണം മുതല്മാമം വരെയാണ് ബൈപ്പാസ്.
കടമ്പാട്ടുകോണം മുതല്‍ മാമം വരെ പ്രദേശത്തിന്റെ സര്‍വേയും രേഖകള്‍ തയാറാക്കലുമെല്ലാം ആറ്റിങ്ങലിലെ ഓഫിസിന്റെ ചുമതലയായിരിക്കും. ഓഫിസില്‍ 14 തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."