HOME
DETAILS

നഗരത്തില്‍ ദുരിതം പേറി ജനം:കാലിച്ചന്തയായ ബസ് സ്റ്റാന്‍ഡും കുഴികളുള്ള റോഡും

  
backup
August 01 2017 | 19:08 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%aa%e0%b5%87%e0%b4%b1%e0%b4%bf-%e0%b4%9c

കാസര്‍കോട്: കാസര്‍കോടിന്റെ നഗരമുഖം കൂടുതല്‍ വികൃതമാകുന്നു. കാലിച്ചന്തയായ പുതിയ ബസ് സ്റ്റാന്‍ഡും നിറയെ കുഴികളുള്ള റോഡുകളും മണിക്കൂറുകളോളം നീളുന്ന ഗതാഗതകുരുക്കും നിമിത്തം വികൃതമായ നഗരമുഖമാണു പൊതുജനത്തിന്റെ വകതിരിവില്ലാത്ത പ്രവര്‍ത്തികള്‍ മൂലം കൂടുതല്‍ വികൃതമാകുന്നത്.

കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് റോഡ് കൈയേറിയുള്ള വ്യാപാരവും അനധികൃത പാര്‍ക്കിങും റോഡ് നിയമങ്ങള്‍ പാലിക്കാതെയുള്ള വാഹനമോടിക്കലും ജനത്തിനു ദുരിതമാകുന്നു. ഗതാഗതകുരുക്കു കാരണം വലയുന്ന പുതിയ ബസ് സ്റ്റാന്‍ഡില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്ന സ്ഥലത്ത് ഇരുമ്പ് ഷെഡ്ഡ് കൊണ്ടു തള്ളിയിട്ട് ഒരാഴ്ചയായി. പുതിയ ബസ് സ്റ്റാന്‍ഡിലെ ട്രാന്‍സ്‌ഫോര്‍മറിനു സമീപമുണ്ടായിരുന്ന ദ്രവിച്ച ഇരുമ്പ് ഷെഡ്ഡാണു കഴിഞ്ഞ ദിവസം ആരോ തള്ളിക്കൊണ്ടു വന്നു പാര്‍ക്കിങ് സ്ഥലത്തു സ്ഥാപിച്ചിരിക്കുന്നത്. വാഹനം പാര്‍ക്കു ചെയ്യാന്‍ പറ്റുന്നില്ലെന്നു മാത്രമല്ല, ഈ ഭാഗത്തേക്കു വാഹനങ്ങള്‍ റോഡിലേക്കിറക്കാനും ഈ ഷെഡ്ഡ് തടസ ം സൃഷ്ടിക്കുന്നുണ്ട്.
ഇതിനു തൊട്ടു മുന്നില്‍ ദേശീയപാതയില്‍ വാഹനം തിരിക്കുന്നത് ഇല്ലാതാക്കാന്‍ സ്ഥാപിച്ച ഡിവൈഡര്‍ പൊളിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ടും രണ്ടു ദിവസമായി. ഗതാഗതകുരുക്ക് അഴിക്കാനായി ജോലി ചെയ്യുന്ന ട്രാഫിക് പൊലിസുകാരും മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥരും പല തവണ കടന്നു പോകുന്ന ദേശീയപാതയില്‍ വീണു കിടക്കുന്ന ഡിവൈഡറുകള്‍ കണ്ടിട്ടില്ലെന്നതു വിരോധാഭാസമാണ്.
നഗരത്തില്‍ കുറേ ദിവസമായി ഗതാഗതകുരുക്കും രൂക്ഷമാണ്. തോന്നുന്നിടത്തു വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതു തടയാന്‍ പോലും പൊലിസിനാകുന്നില്ല. വൃത്തിയായി സൂക്ഷിക്കേണ്ട നഗരത്തിലെ ഹൃദയഭാഗങ്ങള്‍ പോലും മാലിന്യത്താല്‍ നിറഞ്ഞിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കസ്റ്റംസ് നടപടികൾക്കായി ഹുഖൂഖ് പ്ലാറ്റ്ഫോം ആരംഭിച്ച് ഖത്തർ

qatar
  •  8 days ago
No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  8 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  8 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  8 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  8 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  8 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  8 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  8 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  8 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  8 days ago