കെ.എ.എസ് പരീക്ഷ ഫെബ്രുവരി 22ന്; അപേക്ഷകര്‍ 5,76,243
തിരുവനന്തപുരം: കെ.എ.എസ്. മൂന്ന് സ്ട്രീമുകളിലെ തസ്തികകളിലേക്കുളള പ്രാഥമിക ഒ.എം.ആര്‍. പരീക്ഷ ഫെബ്രുവരി മാസം 22 ശനിയാഴ്ച. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുവാനുളള സ്ഥിരീകരണം ഈ മാസം 6ാം തീയതി മുതല്‍ 25ാം തീയതി വരെ നിലവിലുളള ഒ.ടി.പി. സംവിധാനം വഴി നല്‍കാം. സ്ഥിരീകരണം നല്‍കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമേ പരീക്ഷ എഴുതുവാന്‍ സാധിക്കുകയുളളൂ.
മൂന്ന് സ്ട്രീമുകളിലായി 5,76,243 അപേക്ഷകളാണ് ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വകുപ്പുകളിലെ അര്‍ഹതയുളള ജീവനക്കാര്‍ക്കായുളള രണ്ടും മൂന്നും സ്ട്രീമുകളിലേക്ക് ലഭിച്ച അപേക്ഷകള്‍ സൂക്ഷമപരിശോധനയ്ക്ക് വിധേയമാക്കും. സ്ഥിരീകരണം നല്‍കിയശേഷം പരീക്ഷ എഴുതാതിരിക്കുന്നവര്‍ക്കും നിശ്ചിതയോഗ്യതയില്ലാതെ പരീക്ഷ എഴുതുന്നവര്‍ക്കും കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ സ്വീകരിക്കുന്ന ശിക്ഷാനടപടികള്‍ക്ക് വിധേയമാകേണ്ടിവരും.
പരീക്ഷാനടപടികള്‍ താമസംവിനാ പൂര്‍ത്തിയാക്കുന്നതിന് ഈ തസ്തികയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ലാത്ത ഉദ്യോഗാര്‍ഥികള്‍ സ്ഥിരീകരണം നല്‍കാതിരുന്നുകൊണ്ട് തുടര്‍ന്നുളള ശിക്ഷാനടപടികള്‍ ഒഴിവാക്കേണ്ടതാണ്. സ്ഥിരീകരണം നല്‍കുന്ന തീയതികളില്‍ യാതൊരു മാറ്റവും ഉണ്ടാകുന്നതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."